
മുസ്ലിം തറവാട്ടുകാരായ കാഞ്ഞങ്ങാട്ടെ പാലക്കി കുടുംബത്തിൽ ഡോക്ടർമാരുടെ പടയാണ്. ഉള്ളവരും മക്കളും കൂടാതെ കല്യാണം കഴിച്ചെത്തിയവരിലും ഡോക്ടർമാരാണ് അധികവും. പാലക്കി അബ്ദുള്‍ റഹ്മാൻ ഹാജിയുടെയും ഭാര്യ ഫാത്തിമ ചേരക്കാടത്തിന്റെയും മക്കളും മരുമക്കളും പേരമക്കളും നാലാംതലമുറയിലുള്ളവരുമാണിവർ.
ഇവരുടെ മൂത്തമകൻ കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് മുൻ പ്രസിഡന്റ് പാലക്കി കുഞ്ഞാമദ് ഹാജിയുടെ മൂത്തമകള്‍ സാബിറയുടെ ഭർത്താവ് കാസർകോട് ജില്ലയിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റ് ഡോ. കെ. കുഞ്ഞാമദാണ്. കുഞ്ഞാമദ്-സാബിറ ദമ്ബതിമാർക്ക് നാലു മക്കള്‍. മൂത്തമകള്‍ അമീറ ഗൈനക്കോളജിസ്റ്റ്. ഭർത്താവ് റിനാഷ് അസ്ഥിരോഗവിദഗ്ധൻ. രണ്ടാമത്ത മകള്‍ അസീഫ റേഡിയോളജിസ്റ്റ്. ഭർത്താവ് ഷാനവാസ് ഉസ്മാൻ ഫിസിഷ്യൻ. മൂന്നാമത്തെ മകൻ മൻസൂർ കുട്ടികളുടെ ഡോക്ടർ. ഭാര്യ അലീന ഗൈനക്കോളജിസ്റ്റ്.
അഞ്ചാമത്തെ മകൻ മുഹമ്മദ്കുഞ്ഞിയുടെയും റസിയയുടെയും മകള്‍ ഡോ. നജ്മ ഗൈനക്കോളജിസ്റ്റ്. ഭർത്താവ് ഡോ. അബ്ദുള്‍ കരീം ഡയബറ്റോളജിസ്റ്റ്. മുഹമ്മദ്കുഞ്ഞിയുടെ മറ്റൊരു മകള്‍ നസിയയുടെ മക്കള്‍ ഫാത്തിമയും അമനും എംബിബിഎസ് വിദ്യാർഥികള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലക്കി അബ്ദുള്‍റഹ്മാൻ ഹാജിയുടെ എട്ടാമത്തെ മകൻ ഹംസയുടെയും സഫിയയുടെയും മൂത്ത മകൻ ജല്‍വ പാലക്കി ഇഎൻടി ഡോക്ടർ. ഭാര്യ സുനൈന ഡെന്റല്‍ സർജൻ. രണ്ടാമത്തെ മകൻ ഹയാസ് അസി. സർജൻ. ഹംസയുടെ ഇളയമകള്‍ ഡോ. ഫാത്തിമാ സുല്‍ഫിയയും അസിസ്റ്റന്റ് സർജൻ.പാലക്കി അബ്ദുള്‍ റഹ്മാൻ ഹാജിയുടെ ഒൻപതാമത്തെ മകൻ ഷംസുദീൻ പാലക്കിയുടെയും റസിയയുടെയും മകള്‍ ഷഹ്സാദിയും ഭർത്താവ് ജാസില്‍ അലിയും ഡോക്ടർമാർ. പാലക്കി അബ്ദുള്‍ റഹ്മാൻ ഹാജിയുടെ പത്താമത്തെ മകൻ കരീമിന്റെയും ആരിഫയുടെയും മരുമകള്‍ ഡോ. ഷർമിന ഡെന്റല്‍ സർജൻ. അബ്ദുള്‍ റഹ്മാൻ ഹാജിയുടെ ഇളയപുത്രൻ നാസർ ഗൈനക്കോളജിസ്റ്റ്. ഡോ. അമീറയും ഭർത്താവ് റിനാഷും യുഎഇയില്‍ സർക്കാർ ഡോക്ടർമാരാണ്. ഡോ. ജലവ പാലക്കി മംഗളൂരുവിലാണ്. മറ്റു ഡോക്ടർമാരെല്ലാം പാലക്കി കുടുംബത്തിന്റെ ആസ്പത്രിയായ കാഞ്ഞങ്ങാട് മൻസൂർ ആസ്പത്രിയിലും കാസർകോട് ജില്ലയിലെ വിവിധ ആസ്പത്രികളിലുമായി ജോലിചെയ്യുന്നു. അബ്ദുള്‍ റഹ്മാൻ ഹാജിയുടെ സഹോദരപുത്ര-പൗത്രന്മാരിലുമുണ്ട് ആറു ഡോക്ടർമാർ.