മെഡിക്കല്‍ കോളേജുകളില്‍ ഇനി രാത്രിയിലും പോസ്റ്റ്‌മോര്‍ട്ടം; ഉടനടി നടപ്പാക്കാൻ നിര്‍ദേശം
തിരുവനന്തപുരം: രാത്രിയിലും പോസ്റ്റ്മോർട്ടം നടത്താൻ സംവിധാനമൊരുക്കണമെന്ന് ഉത്തരവ് നൽകി സർക്കാർ. ഇതുസംബന്ധിച്ചുള്ള ഹൈക്കോടതി ഉത്തരവ് ഉടനടി നടപ്പാക്കണമെന്ന് അഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നല്‍കി.
മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഫൊറൻസിക് മേധാവിയും ഇതിനുവേണ്ട നടപടിയെടുക്കണം. രാത്രി പോസ്റ്റ്മോർട്ടം നടത്താൻ ആശുപത്രി വികസനസമിതിക്ക് ആവശ്യത്തിന് അനുബന്ധജീവനക്കാരെ അനുവദിക്കും.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒക്ടോബർ ഒന്നിന് രാത്രി പോസ്റ്റ്മോർട്ടം തുടങ്ങിയിരുന്നു. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും ഇതുനടപ്പാക്കാനാണ് നിർദേശം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മതിയായ ജീവനക്കാരും സൗകര്യവും ഇല്ലാത്തതാണ് മെഡിക്കല്‍കോളേജുകള്‍ രാത്രി പോസ്റ്മാർട്ടത്തിന് തടസ്സമായി ചൂണ്ടിക്കാണിച്ചിരുന്നത്.
Third Eye News Live
0