
തിരുവനന്തപുരം: തീ പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ രോഗിക്ക് നേരെ അധികൃതരുടെ അനാസ്ഥ.
ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയ യുവാവിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ ലഭിക്കാന്‍ വൈകി.
ശരീരം മുഴുവന്‍ പൊള്ളലേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ട്രോളിയും സ്‌ട്രെച്ചറും ലഭിച്ചില്ല.
രോഗിയെ ഏറ്റെടുക്കാന്‍ അറ്റന്‍ഡറും സ്ഥലത്തുണ്ടായിരുന്നില്ല. മിനിറ്റുകളോളം അത്യാഹിത വിഭാഗത്തിനു മുന്നില്‍ ഇയാള്‍ നിലത്തിരുന്നു. കരകുളം സ്വദേശി ബൈജു പൂജപ്പുരയില്‍ നടുറോഡില്‍ വച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. പൂജപ്പുര മഹിളാ മന്ദിരത്തിലാണ് ഇയാളുടെ ഭാര്യ കഴിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് വിവരം. രണ്ട് മക്കളുമായാണ് ബൈജു പൂജപ്പുരയില്‍ എത്തിയത്. പെട്രോളൊഴിച്ച് തീ കൊളുത്തിയ ബൈജുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൂജപ്പുര പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കും പൊള്ളലേറ്റു.