പണിമുടക്കിനെ തുടർന്ന് തിയറ്റർ ശുചീകരിച്ചില്ല; കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങി; യഥാസമയം ശുചീകരണം നടക്കാത്തതിനാൽ തിയറ്ററിന്റെ പല ഭാഗത്തും രക്തം കട്ടപിടിച്ചു കിടക്കുന്നതായും ആക്ഷേപം

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: പൊതു പണിമുടക്കിനെ തുടർന്ന് ശുചീകരണം നടക്കാത്തതിനാൽ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങി. ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തിയ തിയറ്റർ ശുചീകരിച്ചിരുന്നില്ല. ഇന്ന് രാവിലത്തെ ഷിഫ്റ്റിൽ ജീവനക്കാരെത്തിയാണു ശുചീകരണം നടത്താൻ തുടങ്ങിയത്.

ശസ്ത്രക്രിയകൾ കുറച്ചു കഴിഞ്ഞു മാത്രമേ തുടങ്ങുകയുള്ളുവെന്നാണ് ഡോക്ടർമാർ രോഗികളോട് പറഞ്ഞത്. ശസ്ത്രക്രിയയ്ക്ക് വിളിക്കുന്നതും കാത്ത് പ്രധാന തിയറ്ററിനു മുൻപിൽ രോഗികളും കൂട്ടിരിപ്പുകാരും കാത്തിരിക്കുകയാണ്. യഥാസമയം ശുചീകരിക്കാത്തതിനാൽ തിയറ്ററിലെ പല ഭാഗത്തും രക്തം കട്ടപിടിച്ചു കിടക്കുന്നതായാണ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ തീയതി ലഭിച്ചവർക്കാണ് പ്രധാന തിയറ്ററിൽ നിന്ന് ശസ്ത്രക്രിയ നടത്തുന്നത്. ചൊവ്വാഴ്ച രാത്രി നേരത്തെ ഭക്ഷണം കഴിച്ചു ശസ്ത്രക്രിയയ്ക്കയി കാത്തിരുന്നവരാണ് ഇതിൽ ഏറെ പേരും.