
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളായ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തം.
ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ അരുണിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇവരെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികള്‍ നാളെ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ നിരാശയുണ്ടെന്ന് മദനമേറ്റ സുരക്ഷാ ജീവനക്കാരന്‍ ദിനേശന്‍ പറഞ്ഞു. രാഷ്‌ട്രീയ സമ്മര്‍ദമാണ് അറസ്റ്റ് വൈകാന്‍ കാരണമെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതികളെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. ദമ്പതികള്‍ പോയതിന് പിന്നാലെ പ്രതികള്‍ സ്ഥലത്തെത്തി അക്രമം നടത്തുകയായിരുന്നു. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കും, രോഗികളെ സന്ദര്‍ശിക്കാനെത്തിയവര്‍ക്കുമാണ് മര്‍ദനമേറ്റത്.