‘തലയിണയുമായി സെക്‌സ്’; മെഡിക്കല്‍ കോളജില്‍ ജൂനീയർ വിദ്യാർത്ഥികൾ നേരിടുന്നത് ക്രൂര റാഗിംഗ്; സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Spread the love

സ്വന്തം ലേഖിക

ഭോപ്പാല്‍: മധ്യപ്രദേശില്‍ ജൂനീയർ വിദ്യാര്‍ത്ഥികളെ റാഗിംഗ് എന്ന പേരിൽ അശ്ലീല കൃത്യം ചെയ്യാന്‍ നിര്‍ബന്ധിച്ചതിന് സീനിയര്‍ എംബിബിഎസ് വിദ്യാർത്ഥികള്‍ക്ക് എതിരെ കേസ്.

ഇന്‍ഡോറിലെ എംജിഎം മെഡിക്കല്‍ കോളജിലാണ് സംഭവം. റാഗിംഗ് സഹിക്കാന്‍ വയ്യാതെ വന്നതോടെ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ യുജിസിയെയും ആന്റി റാഗിംഗ് സെല്ലിനെയും വിളിച്ച്‌ അറിയിക്കുകയായിരുന്നു. തലയിണയുമായും സഹവിദ്യാര്‍ഥികളുമായും സെക്‌സ് ചെയ്യുന്നതായി അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു എന്നതാണ് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പറയുന്നതെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീനിയര്‍ എംബിബിഎസ് വിദ്യാര്‍ഥികളുടെ ഫ്‌ലാറ്റിലാണ് ക്രൂര കൃത്യങ്ങള്‍ അരങ്ങേറിയത്. വിദ്യാര്‍ഥികളുടെ പരാതിയില്‍ യുജിസി ഇടപെടുകയും കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാന്‍ കോളജിലെ ആന്റി റാഗിംഗ് കമ്മിറ്റി പൊലീസിനോട് നിര്‍ദേശിക്കുകയുമായിരുന്നു. ജൂനിയര്‍ വിദ്യാര്‍ഥികളുടെ മൊഴിയെടുക്കുന്നത് ആരംഭിച്ചതായി പൊലീസ് പറയുന്നു. മൊബൈല്‍ ഫോണുകള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പിടിച്ചെടുക്കുകയും പരസ്പരം മുഖത്തടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.