‘
കല്‍പ്പറ്റ: മാനന്തവാടി വയനാട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി. അനില്‍കുമാറിന്
സസ്പെന്‍ഷന്‍.
കൃത്യവിലോപം കാണിച്ചതിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ആണ് ഡോ.വി. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. ചുമതലകളും, കര്‍ത്തവ്യങ്ങളും, കൃത്യമായി നിര്‍വഹിക്കാത്ത കാരണത്താലാണ് സസ്പെന്ഷന്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോലി കൃത്യമായി ചെയ്യുന്നില്ലെന്നും ഉത്തരവില്‍ വിമര്‍ശനമുണ്ട്. സിഎംഒ പോര്‍ട്ടലിന് ലഭിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതിലും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിലും വീഴ്ചകള്‍ ഉണ്ടായതായും ഉത്തരവില്‍ പറയുന്നു.
പരാതികള്‍ സംബന്ധിച്ച ഫയലുകള്‍ പ്രിന്‍സിപ്പാള്‍ പൂട്ടിവെച്ചതും താലൂക്ക് വികസന സമിതി യോഗത്തില്‍ കൃത്യമായി പങ്കെടുക്കാത്തതും സസ്‌പെന്‍ഷന് കാരണമായി. കൂടാതെ ആശുപത്രിയിലെ ഒഴിവുകള്‍ നികത്തുന്നതിന് ശ്രദ്ധിച്ചില്ലെന്നുംഔദ്യോഗിക ഇ-മെയിലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയതായും ഉത്തരവില്‍ പറയുന്നു.
ബയോ മെഡിക്കല്‍ വേസ്റ്റ് ഡിസ്‌പോസലിലിന് തുക അനുവദിച്ചെങ്കിലും പ്രസ്തുത തുക ആശുപത്രി സൂപ്രണ്ടിന് കൈമാറിയിരുന്നില്ലെന്നും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പരിശോധന സംബന്ധിച്ച ഫയല്‍ ഡോക്ടര്‍ അനില്‍കുമാര്‍ പൂട്ടിവെച്ചതായും സസ്‌പെന്‍ഷന്‍ ഉത്തരവിലുണ്ട്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന ഫയല്‍ തടഞ്ഞതിനെതിരെ കഴിഞ്ഞമാസം സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ഓഫീസില്‍ പ്രതിഷേധിച്ചിരുന്നു.