
സ്വന്തം ലേഖകൻ
കോട്ടയം :മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഭർത്താവിന് കൂട്ടിരുന്ന യുവതി യുവാവുമായി ഒളിച്ചോടിയതായി പരാതി .മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന 58 കാരന് കൂട്ടിരുന്ന 40 കാരിയായ ഭാര്യയാണ് മറ്റൊരാളുമായി കടന്നു കളഞ്ഞത്.
ഇതേ തുടർന്ന് ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ പള്ളിപ്പുറം സ്വദേശിയായ ഭർത്താവാണ് ചേർത്തല പോലീസിൽ പരാതി നൽികിയത് ‘
ഭർത്താവിനെയും എട്ടാം ക്ലാസിൽ പഠിക്കുന്ന മകനെയും ഉപേക്ഷിച്ചാണ് യുവതി പോയതെന്നാണ് പരാതിയിൽ പറയുന്നത് .ഇയാൾ അൾസർ ബാധിച്ചു ചികിത്സയിലായിരുന്നു .തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ കഴിഞ്ഞ് ഭർത്താവിനെ വാർഡിലേക്ക് മാറ്റിയ ശേഷമാണ് യുവതി പോയത് ,സംഭവത്തിൽ പോലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന്പരാതിയുണ്ട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


