video
play-sharp-fill

ഹോസ്റ്റലിലെ സമയ നിയന്ത്രണം ;ഗൗരവമായ പ്രശ്നമെന്ന് വനിതാ കമ്മീഷൻ; സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും

ഹോസ്റ്റലിലെ സമയ നിയന്ത്രണം ;ഗൗരവമായ പ്രശ്നമെന്ന് വനിതാ കമ്മീഷൻ; സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും

Spread the love

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് വനിത ഹോസ്റ്റലിലെ സമയ നിയന്ത്രണം ഗൗരവമായ പ്രശ്നമെന്ന് വനിതാ കമ്മീഷൻ. ഇത് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. അടുത്ത സിറ്റിംഗിൽ മെഡിക്കൽ കോളജ് അധികൃതരുമായി സംസാരിക്കും . ആൺ – പെൺ വിവേചനമില്ലാതെ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ടാവണം. മറ്റ് കോളേജുകളിൽ സമയ നിയന്ത്രണം ഉണ്ടോ എന്ന് അന്വേഷിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.

പെൺകുട്ടികൾ രാത്രി 10 മണിക്ക് മുമ്പ് ഹോസ്റ്റലിൽ കയറണമെന്ന കർശന നിർദ്ദേശത്തിനെതിരെ ഇന്നലെ രാത്രി വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിയന്ത്രണങ്ങളില്ലെന്നും രാത്രി ഡ്യൂട്ടിയുളളവർക്ക് സമയക്രമം പാലിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഒരുമണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് വൈസ് പ്രിൻസിപ്പാൾ കുട്ടികളെ ചർച്ചക്ക് വിളിച്ചത്.