
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പെയിന്റിംങ്ങിന്റെ പേരിൽ നടക്കുന്നത് വൻ കൊള്ളയും തട്ടിപ്പും; കരാർ മുതൽ പെയിന്റ് വാങ്ങിയതിൽ വരെ വൻ വെട്ടിപ്പ്; പെയിന്റ് അടിച്ചതിൽ തുടങ്ങുന്നു തട്ടിപ്പുകൾ
സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പെയിന്റിംങിന്റെ പേരിൽ നടക്കുന്നത് വൻ കൊള്ള. ആശുപത്രിയിലെ വിവിധ കെട്ടിടങ്ങൾ പെയിന്റ് അടിച്ചതിന്റെ പേരിലാണ് വൻ തട്ടിപ്പ് നടക്കുന്നത്. കെട്ടിടം പെയ്ന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയിരിക്കുന്നത്.
പെയിന്റിംഗിലെ അടിസ്ഥാനപരമായ ചട്ടങ്ങളും രീതികൾ പോലും പാലിക്കാതെ വില കുറഞ്ഞ വ്യാജ ഉത്പന്നങ്ങൾ ഉപയോഗിച്ച് ലക്ഷകണക്കിന് രൂപയുടെ വെട്ടിപ്പാണ് നടത്തുന്നത്.അശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിലെ പെയിന്റിംഗിലാണ് വെട്ടിപ്പ് നടത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ കെട്ടിടങ്ങൾക്ക് പെയിന്റ് ചെയ്യണ്ടത് ആദ്യം പ്രൈമർ പൂശിയ ശേഷം പിന്നിടാണ് എമർഷൽ രണ്ട് കോട്ട് പൂശേണ്ടത്. എന്നാൽ പ്രൈമർ പോലും കൂടുതൽ വെള്ളം ചേർത്ത് കളർ ചേർത്താണ് നിലവിൽ അടിക്കുന്നത്. അതിന് പുറമെ രണ്ട് കോട്ട് അടിക്കേണ്ട എമർഷൽ കൂടുതൽ വെള്ളവും കളറും ചേർത്ത് വെറുതെ പൂശി വിടുകയാണ്.
മാത്രമല്ല ഭിത്തിക്ക് വിള്ളൽ ഉള്ളടത്ത് പുട്ടി തേച്ച ശേഷം സാൻഡ് പേപ്പർ ഉപയോഗിച്ച് മിനുസപ്പെടുത്തേണ്ടതാണ്. എന്നാൽ അതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല.മാത്രമല്ല സർക്കാർ നിഷ്കർഷിച്ചിട്ടുള്ള ബ്രാൻഡിനു പകരം വളരെ കുറഞ്ഞ വിലയിൽ ലഭ്യമായ എമൻഷനാണ് പൂശുന്നത്. ഇത് കുറഞ്ഞ കാലയളവിൽ തന്നെ നശിച്ച് പോകുമെന്ന് തൊഴിലാളികളും ഈ മേഖലയിലെ മറ്റുള്ള കോൺട്രാക്ടർമാരും പറയുന്നു.
പി.ഡബ്ലൂ.ഡി യുടെ ചുമതലയിലാണ് നിർമ്മാണം നടക്കുന്നത്. എന്നാൽ തൊഴിൽ കരാറിൽ പോലും അഴിമതി കാണിച്ചു കൊണ്ടാണ് ഇപ്പോൾ പെയിന്റിംഗ് ജോലികൾ പുരോഗമിക്കുന്നത്. അശുപത്രിയിലെ പെയിന്റിംഗ് തൊഴിൽ സാധാരണ ചെയ്യുന്നത് യൂണിയനിൽ പെട്ട തൊഴിലാളികളാണ്. എന്നാൽ യൂണിയനിൽ പെട്ട തൊഴിലാളികൾ ഇത് ചോദ്യം ചെയ്യുമെന്നതിനാൽ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് പുറമെ നിന്ന് തൊഴിലാളികളെ എത്തിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സാധാരണ സർക്കാർ നിഷ്കർകർഷിച്ച നിബന്ധനകൾ പാലിച്ച് പെയിന്റിംഗ് പൂർത്തിയാക്കിയാൽ പോലും കോൺട്രാക്ടർക്ക് വലിയ ലാഭം ഉണ്ടാകുന്നതാണ്. എന്നാൽ തട്ടിപ്പ് നടത്തുന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പാണ് ഇവിടെ നടക്കുന്നത്. എന്നാൽ പെയിന്റിംഗ് പൂർത്തിയാകുന്ന മുറയ്ക്ക് അധികാരികൾ നേരായ പരിശോധ നടത്താതെയാണ് ബില്ലുകൾ പാസാക്കുന്നതെന്നും ആക്ഷേപമുണ്ട്.