കോട്ടയം മെഡിക്കൽ കോളേജിലെ അപകടം; ഉത്തരവാദിത്വം തനിക്കെന്ന് ആവർത്തിച്ച് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍

Spread the love

കോട്ടയം: മന്ത്രിമാർ എത്തിയിട്ടും രക്ഷാപ്രവർത്തനം വൈകിയതിനെ കുറിച്ചുള്ള വിമർശനങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലെ ദുരന്തവുമായി ബന്ധപ്പെട്ട് ശക്തമായി ഉയരുകയാണ്.

ഉപയോഗത്തിലില്ലാത്ത ശൗചാലയമായതിനാൽ അവശിഷ്ടങ്ങള്‍ക്കിടയിൽ ആളുകൾ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് സംഭവം നടന്ന അന്നുരാവിലെ 11.15-ന് മന്ത്രിമാരായ വീണാ ജോർജും വി.എൻ. വാസവനും പറഞ്ഞത്. ഇതാണ് രക്ഷാപ്രവർത്തനം വൈകാനുള്ള കാരണമെന്നാണ് നിലവിലെ ആക്ഷേപം.

സംഭവം നടന്ന് മണിക്കൂറുകൾക്കുശേഷമാണ് മണ്ണുമാന്തി യന്ത്രം എത്തിയത്. പിന്നീട് ഒരു മണിയോടെ ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തി. മന്ത്രിമാർ അഭിപ്രായപ്രകടനം നടത്തിയത് തന്റെ വാക്കുകേട്ടാണെന്ന് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പ്രതികരിച്ചു. ഇതോടെ മന്ത്രിമാരെ രക്ഷിക്കാനായി കുറ്റം കേൾക്കുകയാണെന്ന വിമർശനങ്ങളാണ് ഉയർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ആരോപണങ്ങൾക്ക് മറുപടി നൽകുകയാണ് ജയകുമാർ.

ഉപയോഗിക്കാതെ കിടന്നിരുന്ന ശൗചാലയമാണ് തകർന്നത്. രണ്ടു പേർക്ക് പരിക്കേറ്റെന്നും മറ്റാരും ഉള്‍പ്പെട്ടില്ലന്നുമാണ് പ്രാഥമികമായി തനിക്ക് ലഭിച്ച വിവരം. അതിൻറെ അടിസ്ഥാനത്തിലാണ് താൻ ഈ വിവരം മന്ത്രിമാർക്ക് കൈമാറിയത്. വിവരം കൈമാറിയതിന്റെ പൂർണ്ണ ഉത്തരവാദിത്വവും തനിക്കാണെന്നും ജയകുമാർ പറയുന്നു.

അടച്ചിരുന്ന ശൗചാലയം പഴയ ബ്ലോക്കിന് സമീപമുള്ളതാണെന്നും അത് ആളുകൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നും, പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് രോഗികളെ മാറ്റിയിട്ടുണ്ടെന്നും, എല്ലാ നിശ്ചയിച്ച ശസ്ത്രക്രിയകളും യാഥാസമയം നടക്കുമെന്നും, ട്രോമാ തിയേറ്ററിലെ നാല് ശസ്ത്രക്രിയാമുറികളും ഇതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും, ഈ ദൗർഭാഗ്യകരമായ സംഭവം എല്ലാവർക്കും വലിയ ദുഃഖം നൽകിയതാണെന്നും, നടപടി ഉണ്ടായാലും അതിനെക്കുറിച്ച്‌ ആശങ്കയില്ലായെന്നും ഡോ. ജയകുമാർ വ്യക്തമാക്കി.

നിലവിൽ സൂപ്രണ്ട് പദവിയും കാർഡിയോളജി വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്നതായും, ജോലി ഭാരം കൂടുതലായതിനാൽ പദവികളിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ വിഷമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.