പേവിഷബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇറങ്ങിയോടിയ അസം സ്വദേശി മരിച്ചു

Spread the love

കോട്ടയം: പേവിഷബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ അസം സ്വദേശി മരിച്ചു. നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവന്‍ ബറുവ (39)യാണ് മരിച്ചത്.

video
play-sharp-fill

വ്യാഴാഴ്ചയാണ് ആശങ്ക പരത്തിക്കൊണ്ട് ആശുപത്രിയില്‍ നിന്നും അസം സ്വദേശി കടന്നു കളഞ്ഞത്. ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതനിര്‍ദ്ദേശം നല്‍കിയ പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. മണിക്കൂറുകൾക്കകം കുടമാളൂരിൽ നിന്നും ഇയാൾ പിടിയിലാകുകയായിരുന്നു.