
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് എത്തിയ ഡോക്ടറോട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ മോശമായി പെരുമാറിയെന്നു സൂപ്രണ്ടിന്റെ റിപ്പോർട്ട്.
മെഡിക്കല്‍ കോളേജ് ഐഎംസിഎച്ച് സൂപ്രണ്ട് ആണ് മനുഷ്യാവകാശ കമ്മീഷനെ ഈ കാര്യം അറിയിച്ചത്. പ്രസവ മുറിയില്‍ കൂട്ടിരിപ്പുകാരിയെ നിയോഗിക്കാത്തതിനെ തുടർന്നായിരുന്നു മോശം പെരുമാറ്റം.
ഒന്നാം വർഷ പി ജി ഡോക്ടർ ആണ് ഇവരോട് മോശമായി പെരുമാറിയത്. വിഷയത്തില്‍ ഡോക്ടറോട് വിശദീകരണം ചോദിച്ചതായും ആശുപത്രി അധികൃതർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2022ഓഗസ്റ്റ് 17നാണു മലപ്പുറം സ്വദേശിയായ വനിതാ ഡോക്ടർക്ക് ദുരനുഭവം ഉണ്ടായത്. ഡോക്ടർ മനുഷ്യാവകാശ കമ്മീഷന് നല്കിയ പരാതിയിലാണ് ആശുപത്രി സൂപ്രണ്ട് വിശദീകരണം നല്‍കിയത്.



