play-sharp-fill
നവജാത ശിശുവിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിലെ പ്രതി നീതു രണ്ട് ദിവസമായി ആശുപത്രി പരിസരത്ത് കറങ്ങി നടന്നു; തട്ടിയെടുത്ത കുട്ടിയെ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്തിയതിന് പിന്നിൽ  പോലീസിന്റെ സമയോചിതമായ ഇടപെടൽ; നിർണായകമായത് ടാക്സി ഡ്രൈവറുടെ മൊഴി

നവജാത ശിശുവിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിലെ പ്രതി നീതു രണ്ട് ദിവസമായി ആശുപത്രി പരിസരത്ത് കറങ്ങി നടന്നു; തട്ടിയെടുത്ത കുട്ടിയെ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്തിയതിന് പിന്നിൽ പോലീസിന്റെ സമയോചിതമായ ഇടപെടൽ; നിർണായകമായത് ടാക്സി ഡ്രൈവറുടെ മൊഴി

സ്വന്തം ലേഖകൻ
കോട്ടയം:കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ കളമശേരി സ്വദേശിനി നീതു രണ്ട് ദിവസമായി ആശുപത്രിയിലും പരിസരത്തുമായി കറങ്ങി നടക്കുന്നുണ്ടായിരുന്നു എന്ന് ആശുപത്രി അന്തേവാസികള്‍ പറഞ്ഞു. കുഞ്ഞിനെ വിറ്റ് സാമ്പത്തിക ബാധ്യത തീർക്കുകയായിരുന്നു ലക്ഷ്യമെന്നു നീതു പൊലീസിന് മൊഴി നല്കി.

നിമിഷങ്ങൾക്കുള്ളിൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞത് പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ്. കൂടാതെ സംഭവത്തിൽ വഴിത്തിരിവായത് ടാക്സി ഡ്രൈവറുടെ മൊഴിയാണ്. തട്ടിയെടുത്ത കുഞ്ഞുമായി ന​ഗരത്തിലെ ഹോട്ടലിൽ എത്തിയ യുവതി ഇവിടെ നിന്നും ടാക്സി വിളിച്ച് കൊച്ചിയിലേക്ക് കടക്കാനാണ് ലക്ഷ്യമിട്ടത്.

ഹോട്ടലിൽ എത്തിയ യുവതി റിസപ്ഷനിലേക്ക് വിളിച്ച് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകാൻ ഒരു ടാക്സി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുട‍ർന്ന് ഹോട്ടൽ ജീവനക്കാർ സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നും അലക്സ് എന്നയാളുടെ ടാക്സി വിളിച്ചു വരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമൃതയിലേക്കാണ് യാത്രയെന്നും ഒരുനവജാത ശിശുവിനെ കൊണ്ടു പോകാനാണെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞതോടെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഒരു നവജാത ശിശുവിനെ കാണാതായിട്ടുണ്ടെന്ന വിവരം ഡ്രൈവർ ഹോട്ടലുകാരെ അറിയിച്ചു. തുടർന്ന് പൊലിസിനെ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

എന്നാൽ ഇവർ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. തിരുവല്ലയില്‍ നിന്നാണ് വരുന്നത് എന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ ഫ്‌ളാറ്റ് കളമശേരിയിലാണ് എന്നും പറഞ്ഞു. പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. അതിനാല്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ റാക്കറ്റ് ആണോ എന്ന് സംശയമുണ്ട്.

കോട്ടയം ഡി.വൈ. എസ്. പി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടത്തിയത്. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി.