
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പുക പടർന്ന സംഭവത്തില്‍ പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്ത്.
സിപിയു യൂണിറ്റില്‍ തീപ്പിടിക്കാൻ കാരണം ബാറ്ററിയിലെ ഇന്റേർണല്‍ ഷോർട്ടേജെന്ന് കണ്ടെത്തി. ഷോർട്ടേജിന് കാരണം ഒരു ബാറ്ററി ചൂടായി ബള്‍ജ് ചെയ്തതെന്നും ഇത് പിന്നീട് പൊട്ടിത്തെറിച്ച് തീ പടർന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു.
ഇതിന് പിന്നാലെ മറ്റ് ബാറ്ററികളിലേക്കും തീ പടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ആകെ 34 ബാറ്ററികളാണ് കത്തി നശിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാറ്ററി സൂക്ഷിച്ച റൂമില്‍ തീ പടർന്നിരുന്നു എന്നാല്‍ മറ്റിടത്തേക്ക് തീ വ്യാപിച്ചില്ല. ഇങ്ങനെയാണ് കെട്ടിടത്തില്‍ നിറയെ പുക നിറഞ്ഞതെന്നും കണ്ടെത്തല്‍.
ലെഡ് ആസിഡ് ബാറ്ററികള്‍ ആണ് പൊട്ടിത്തെറിച്ചത്. നിലവില്‍ പ്രാഥമിക റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇലക്‌ട്രിക്കല്‍ ഇൻസ്‌പെക്ടറേറ്റും ജില്ലാ ഫോറൻസിക് വിഭാവും ആണ് പരിശോധന നടത്തുന്നത്.
ഇന്നും പരിശോധന തുടരുമെന്നും ജീവനക്കാരുടെ മൊഴി എടുക്കുമെന്നും സിസിടിവി പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ. മറ്റ് റെക്കോർഡുകളും ഇന്ന് പരിശോധിക്കും.