
മെഡിക്കല്‍ കോളേജ് ഐസിയുവിലെ പീഡനം; അതിജീവിതയെ ഭീഷണിപ്പെടുത്തിയ ജീവനക്കാരെ തിരിച്ചെടുക്കില്ല; സസ്പെന്‍ഷന്‍ തുടരും
സ്വന്തം ലേഖിക
കോഴിക്കോട്: ഐസിയുവില്‍ പീഡനത്തിനിരയായ യുവതിയുടെ മൊഴി മാറ്റാനായി ഭീഷണിപ്പെടുത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ സര്‍വീസില്‍ തിരിച്ചെടുക്കില്ല.
ഇവരുടെ സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവ് പിൻവലിച്ചതായി മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ മല്ലികാ ഗോപിനാഥ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോപണ വിധേയരായ അഞ്ച് ജീവനക്കാരെ തിരിച്ചെടുത്ത നടപടി പുനഃപരിശോധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് നടപടിയുണ്ടായത്.
സസ്പെൻഷൻ വിധിച്ച ജീവനക്കാരെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയതായുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ വ്യക്തമാക്കി.
ആരോഗ്യവകുപ്പിന്റെ അറിവില്ലാതെയാണ് സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുക്കാനുള്ള നീക്കമുണ്ടായതെന്നാണ് ആരോഗ്യമന്ത്രി നിലവില്‍ നല്‍കുന്ന വിശദീരണം.
Third Eye News Live
0