പ്രതിയെ വൈദ്യ പരിശോധനയ്ക്ക് കൂടെ കൊണ്ടുപോയില്ല; കോന്നി മെഡിക്കൽ കോളേജിൽ വനിതാ എസ്ഐയ്ക്കുനേരെ കയ്യേറ്റം; പ്രതി പിടിയിൽ

Spread the love

പത്തനംതിട്ട: പത്തനംതിട്ടയിൽ വനിതാ എസ്ഐയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിലാണ് സംഭവം. വനിതാ എസ്ഐ ഷെമി മോള്‍ക്കുനേരെയാണ് അതിക്രമം ഉണ്ടായത്.

video
play-sharp-fill

സംഭവത്തിൽ പത്തനംതിട്ട സ്വദേശി അമീര്‍ ഖാൻ (42) അറസ്റ്റിലായി. അമീർഖാന്‍റെ കുടുംബാംഗവുമായി ബന്ധപ്പെട്ട മിസ്സിങ് കേസിൽ വൈദ്യ പരിശോധനയ്ക്ക് പോയപ്പോഴാണ് സംഭവം.

അമീർഖാനെ വനിതാ എസ് ഐ ഒപ്പം കൊണ്ടുപോകാത്തതാണ് പ്രകോപനത്തിന് കാരണം. ഇയാൾ മദ്യലഹരിയിൽ ആയതിനാൽ കൂടെ കൊണ്ടുപോയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group