video
play-sharp-fill

മെഡിക്കൽ കോളേജിലേയ്ക്കു വന്ന നേപ്പാൾ സ്വദേശി കൂട്ടം തെറ്റി ഇറങ്ങിയത് കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ: ശാരീരിക വെല്ലുവിളി നേരിടുന്നയാളെ കണ്ടെത്താൻ തിരച്ചിൽ ശക്തമാക്കി ബന്ധുക്കൾ

മെഡിക്കൽ കോളേജിലേയ്ക്കു വന്ന നേപ്പാൾ സ്വദേശി കൂട്ടം തെറ്റി ഇറങ്ങിയത് കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ: ശാരീരിക വെല്ലുവിളി നേരിടുന്നയാളെ കണ്ടെത്താൻ തിരച്ചിൽ ശക്തമാക്കി ബന്ധുക്കൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ കൂട്ടം തെറ്റിപ്പോയ നേപ്പാൾ സ്വദേശിയും, ചേർത്തയിലെ താമസക്കാരനുമായ ആൾക്കു വേണ്ടി തിരച്ചിൽ ശക്തമാക്കി കോട്ടയം നഗരം. വർഷങ്ങളായി ചേർത്തലയിലെ വീട്ടിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശിയെയാണ് തിങ്കളാഴ്ച രാവിലെ കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വച്ചു കാണാതായത്.

ശാരീരിക അവശതകളെ തുടർന്ന് ഏറെക്കാലമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇദ്ദേഹം ചികിത്സ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ ബന്ധുക്കൾക്കൊപ്പം ഇദ്ദേഹം ചേർത്തലയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു പുറപ്പെടുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബസിറങ്ങിയ ശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം ബസിനുള്ളിലില്ലെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. തുടർന്ന് ഇവർ നടത്തിയ തിരച്ചിലിലാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വരെ ഇദ്ദേഹം ഉണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് വെസ്റ്റ് പൊലീസിൽ പരാതി നൽകുകയും അന്വേഷണം നടത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങളായി ചേർത്തലയിലെ വീട്ടിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് മലയാളം നന്നായി അറിയാം. ഇടക്കാലത്ത് സ്‌ട്രോക്ക് വന്നതിനെ തുടർന്ന് ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഇതിനാൽ തന്നെ സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. വിവരങ്ങൾ ലഭിക്കുന്നവർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിക്കുക. ഫോൺ – 0481 2567210.