play-sharp-fill
ഹരിതകേരളത്തിന്റെ  ചിറകിലേറി കോട്ടയം മെഡിക്കൽ  കോളേജിൽ  ശലഭോദ്യാനം  ഒരുങ്ങുന്നു…

ഹരിതകേരളത്തിന്റെ ചിറകിലേറി കോട്ടയം മെഡിക്കൽ കോളേജിൽ ശലഭോദ്യാനം ഒരുങ്ങുന്നു…

സ്വന്തംലേഖകൻ

കോട്ടയം : പ്രകൃതി സൗഹൃദത്തിലേക്കു ചുവടുവെക്കുന്ന കോട്ടയം മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ശലഭോദ്യാനം ഒരുങ്ങുന്നു. മെഡിക്കൽ വിദ്യാർത്ഥിനികളുടെ ഹോസ്റ്റലിനു സമീപത്തുള്ള രണ്ട് ഏക്കർ സ്ഥലതാണു ശലഭോദ്യാനം ആരംഭിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഹരിതകേരളം മിഷൻ , ഹരിത സഹായ സ്ഥാപനമായ ഐ.ആർ.ടി.സി , കോട്ടയം മെഡിക്കൽ കോളേജ് എന്നിവർ സംയുക്തമായി പദ്ധതി ഏകോപിപ്പിക്കും.
ശലഭങ്ങളെ ആകർഷിക്കുന്നതും വളരാൻ സഹായകരവുമായ ചെടികൾ , ഫലവൃക്ഷാദികൾ , ശലഭോദ്യാനത്തിനോട് ചേർന്ന് ചെറിയ അരുവി തുടങ്ങിയവ ഒരുക്കാനാണ് തീരുമാനം. മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ വന്നുപോകുന്നവർക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കൾക്കും ഒഴിവ് സമയം ചെലവഴിക്കുന്നതിനായി ഉദ്യാനത്തോട് ചേർന്ന് ‌സായാഹ്ന വിശ്രമകേന്ദ്രം നിർമിക്കാനും പദ്ധതിയുണ്ട്. ക്യാമ്പസ്സിന് സമീപത്തു ഒഴിഞ്ഞു കിടക്കുന്ന കെട്ടിടം ആധുനികരീതിയിൽ നവീകരിച്ചു ശലഭ ഗ്യാലറി ഒരുക്കാനും തീരുമാനമായിട്ടുണ്ട്.
ശലഭോദ്യാനം ആരംഭിക്കുന്നതിനുള്ള പ്രവർത്തങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊ.ജോസ് ജോസഫ് ഉത്‌ഘാടനം ചെയ്തു.
പൂർണമായും ഗ്രീൻപ്രോട്ടോക്കോൾ പാലിച്ചാണ് പദ്ധതി നടപ്പിലാക്കുക.ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ ഇ.പി സോമൻ,ഗോപിനാഥൻ,എമിലി തോമസ് എന്നിവരാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്.