
തൃശ്ശൂർ : വനിത ഹൗസ് സർജനെ അപമാനിച്ചെന്ന പരാതിയില്‍ ഡോക്ടർക്ക് സസ്പെൻഷൻ. തൃശ്ശൂർ ഗവ.മെഡിക്കല്‍ കോളേജ് സർജറി യൂണിറ്റ് ചീഫ് പോളി ടി.ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്.
പഠന യാത്രക്കിടെ വനിത ഹൗസ് സർജനെ അപമാനിച്ചുവെന്നായിരുന്നു ആരോപണം. തുടർന്ന് പ്രിൻസിപ്പലിന് ഹൗസ് സർജൻ പരാതി നല്‍കുകയായിരുന്നു.
മെഡിക്കല്‍ കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ഡോക്ടർ കുറ്റക്കാരനെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. മുൻപ് രോഗിയുടെ വയറ്റില്‍ കത്രിക മറന്ന കേസിലും ആരോപണ വിധേയനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group