play-sharp-fill
മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നിന്നും കുട്ടിയെ തട്ടിയെടുത്ത സംഭവം; നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷ അറസ്റ്റിൽ

മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നിന്നും കുട്ടിയെ തട്ടിയെടുത്ത സംഭവം; നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷ അറസ്റ്റിൽ

സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നിന്നും കുട്ടിയെ തട്ടിയെടുത്ത സംഭവം; നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷ അറസ്റ്റിൽ.

ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഗൂഢാലോചനയും, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട്, ഗാര്‍ഹിക പീഡനം അടക്കമുള്ള വകുപ്പുകളും പ്രതിയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ ശനിയാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ നിന്നും ഇടുക്കി സ്വദേശിനിയായ അശ്വിതിയുടെ രണ്ടു ദിവസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

കേസിലെ പ്രതിയായ നീതുവിനെ മണിക്കൂറുകള്‍ക്കം തന്നെ പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്നു നീതുവിനെ ചോദ്യം ചെയ്‌തോടെയാണ് പ്രതിയായ ഇബ്രാഹിം ബാദുഷായെപ്പറ്റി വിവരം ലഭിച്ചത്.

ഇയാളുടെ കൊച്ചി കളമശേരിയിലെ വീട്ടിലെത്തി പൊലീസ് സംഘം ബാദുഷായെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതിനു ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ നീതുവുമായുള്ള ബന്ധം തുറന്നു സമ്മതിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് നീതുവിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഘം ഇബ്രാഹിം ബാദുഷയ്ക്കതിരെ കേസെടുക്കുകയായിരുന്നു. ബാദുഷാ നീതുവിന്റെ എട്ടുവയസുകാരന്‍ മകനെ ക്രൂരമായി മര്‍ദിച്ചിരുന്നതായി നീതുവിന്റെ മൊഴിയില്‍ നിന്നും വ്യക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് ബാദുഷായ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

എന്നാല്‍, ബാദുഷായ്ക്കു നിരവധി ക്രിമിനല്‍ക്കേസുകള്‍ അടക്കമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ സാഹചര്യത്തില്‍ ബാദുഷായുടെ പശ്ചാത്തലവും മുന്‍പുള്ള കേസുകളും അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബാദുഷായെ ശനിയാഴ്ച റിമാന്‍ഡ് ചെയ്ത ശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.