play-sharp-fill
കോട്ടയം മെഡിക്കൽ കോളജിൽ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വൃദ്ധ ദമ്പതികളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു;  കൊറോണ ബാധിച്ചുള്ള മരണമുണ്ടാകില്ലെന്ന് ഉറപ്പുപറയാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ;  കേരള മാതൃകയിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി കേന്ദ്രം

കോട്ടയം മെഡിക്കൽ കോളജിൽ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വൃദ്ധ ദമ്പതികളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; കൊറോണ ബാധിച്ചുള്ള മരണമുണ്ടാകില്ലെന്ന് ഉറപ്പുപറയാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ;  കേരള മാതൃകയിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി കേന്ദ്രം

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലുള്ള വൃദ്ധ ദമ്പതികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇറ്റലിയിൽനിന്നുവന്ന, റാന്നി ഐത്തലയിലെ ഗൃഹനാഥന്റെ മാതാവാണ് ഇവർ. ഇവരും ഭർത്താവും മാർച്ച് എട്ടുമുതൽ ചികിത്സയിലായിരുന്നു. ഈ റാന്നിക്കാരിനിൽ നിന്നാണ് പത്തനംതിട്ടയിൽ കൊറോണ പടർന്നത്. 89 വയസ്സുള്ള ഇവർക്ക് പ്രമേഹവും മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങളും ഉണ്ടായിരുന്നതിലാണ് ആരോഗ്യനില വഷളായത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇവരെ ചികിത്സിക്കുന്നത്. കഴിഞ്ഞദിവസം വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവർത്തനം വളരെ മോശമായിരുന്നു. ഇവരുടെ ഭർത്താവിന് 93 വയസ്സുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനിലയും മോശമാണ്. ഈ രണ്ടു പേർക്കും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് അവസ്ഥയിലാണ്.

 

 

ഫെബ്രുവരി 29നാണ് ഇറ്റലിയിൽനിന്നുള്ള ദമ്പതിമാരും മകനും ഐത്തലയിലെ വീട്ടിലെത്തിയത്. ഈ ദമ്പതിമാരുടെ കൊച്ചുമകൾ, ഭർത്താവ് എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. അവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഇവരാണ് കുടുംബത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. ഇവരുടെ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. പ്രായാധിക്യമാണ് അച്ഛനേയും അമ്മയേയും ഗുരുതരാവസ്ഥയിൽ എത്തിക്കുന്നത്. ഇവരുടെ ജീവൻ രക്ഷിക്കാൻ ആവുന്നതെല്ലാം ഡോക്ടർമാർ ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൊറോണ ബാധിച്ചുള്ള മരണമുണ്ടാകില്ലെന്ന് ഉറപ്പുപറയാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

കൊറോണയെ നേരിടാനുള്ള കേരളാ മോഡൽ എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കാൻ കേന്ദ്രം നിർദ്ദേശം നൽകി. വിമാനത്താവളത്തിനുള്ളിൽ സർക്കാരിന് നിയന്ത്രണമില്ലാത്തതിനാൽ കേന്ദ്രവുമായി ആലോചിച്ചാണ് നിരീക്ഷണം നടത്തുന്നത്. ആദ്യഘട്ടത്തിൽ ചൈനയിൽനിന്നെത്തിയവരെയാണു നിരീക്ഷിച്ചത്. അത്തരം മൂന്ന് രോഗികളിൽനിന്ന് ഒരാൾക്കും രോഗംപകരാൻ അനുവദിച്ചില്ല. ഇറ്റലിയിൽനിന്നെത്തുന്നവരെ നിരീക്ഷിക്കാൻ കേന്ദ്രനിർദ്ദേശം ലഭിച്ചത് മാർച്ച് മൂന്നിനാണെന്നും മന്ത്രി പറഞ്ഞു. റാന്നിയിലെ കുടുംബം വിമാനത്താവളത്തിൽനിന്ന് സൂത്രത്തിൽ രക്ഷപ്പെടുകയായിരുന്നു. വിമാനത്താവളത്തിലിറങ്ങുമ്‌ബോൾ ആരോഗ്യവകുപ്പിന്റെ ഹെൽപ്പ് ഡെസ്‌കിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് ഇവർ വന്ന വിമാനത്തിൽ മൂന്നുതവണ അനൗൺസ്മെന്റ് നടത്തിയിരുന്നു. പക്ഷേ പഴുതുകളുപയോഗിച്ച് ഇവർ പുറത്തിറങ്ങി. മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

 

കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി ലാബുകളിൽ കൊറോണ വൈറസ് ബാധ പരിശോധിക്കാൻ അനുമതി ലഭിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിച്ചു. തിരുവനന്തപുരം പി.എച്ച്. ലാബ്, തൃശ്ശൂർ മെഡിക്കൽകോളേജ് ലാബ്, രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ലാബ് എന്നിവിടങ്ങളിൽ പരിശോധനയ്ക്കായി കേന്ദ്രത്തോട് അനുമതിതേടിയതും അംഗീകരിച്ചതായാണ് സൂചന. പുതിയൊരു വൈറസ് ഉണ്ടാകുകയും അത് ലോകംമുഴുവൻ പടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന അത് മഹാമാരിയായി പ്രഖ്യാപിക്കുന്നത്. പുതിയ വൈറസായതിനാൽ മനുഷ്യർക്ക് ഇതിനെതിരേ സ്വാഭാവിക പ്രതിരോധം ഉണ്ടാകില്ലെന്നതും ലോകാരോഗ്യസംഘടന കണക്കിലെടുക്കും. കോളറ, എബോള, പ്ലേഗ്, സിക, തുടങ്ങിയവയാണ് ലോകാരോഗ്യസംഘടന ഇതിനുമുന്പ് മഹാമാരിയായി പ്രഖ്യാപിച്ചവയിൽ ചിലത്.

 

 

ഇന്ത്യയിൽ കൊറോണ ബാധിതർ 67 പേരാണ്. മഹാരാഷ്ട്രയിൽ പുതുതായി 10 പേർക്ക് സ്ഥിരീകരിച്ചു. രാജ്യത്തുകൊറോണ വൈറസ് (കോവിഡ്-19) പടരുന്ന സാഹചര്യത്തിൽ 1897-ലെ പകർച്ചവ്യാധി തടയൽ നിയമത്തിന്റെ രണ്ടാംവകുപ്പനുസരിച്ച് നടപടിയെടുക്കാൻ സംസ്ഥാനസർക്കാരുകളോട് ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. പകർച്ചവ്യാധി തടയുന്നതിന് പ്രത്യേക നിയന്ത്രണങ്ങളേർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നതാണ് രണ്ടാംവകുപ്പ്. ഇതിലൂടെ കേന്ദ്ര ആരോഗ്യമന്ത്രാലയം യഥാസമയം നൽകുന്ന നിർദ്ദേശങ്ങൾ നടപ്പാക്കാൻ കഴിയും.

 

 

കേരളത്തിൽ പുതിയ പോസിറ്റീവ് കേസുകളൊന്നും ബുധനാഴ്ച റിപ്പോർട്ട് ചെയ്തില്ല. സംശയമുള്ളവരുടെ 1179 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 889 എണ്ണത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്. 213 സാമ്പിളുകളുടെകൂടി ഫലം കിട്ടാനുണ്ട്. 14 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. കോട്ടയത്ത് നിരീക്ഷണത്തിൽ കഴിയുന്ന ഏഴുപേർക്കും പത്തനംതിട്ടയിൽ 10 പേർക്കും വൈറസ് ബാധയില്ലെന്നു കണ്ടെത്തി. വൈറസ് സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതിമാരുടെ കുട്ടിയും ഇതിൽപ്പെടുന്നു. കോട്ടയത്തുനിന്ന് ഇതുവരെ പരിശോധനയ്ക്കയച്ചത് 54 സാമ്പിളുകൾ. ഇതിൽ 34 പേർക്കും കൊറോണയില്ലെന്നു കണ്ടെത്തി.