കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചത് ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചത് ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

സ്വന്തംലേഖിക

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം ചികിത്സാ പിഴവെന്ന് ബന്ധുക്കളുടെ പരാതി. പത്തനംതിട്ട സ്വദേശിനി കവിതയാണ് മരിച്ചത്. സിസേറിയനു ശേഷം, വയറിനുള്ളിലെ പഴുപ്പ് നീക്കാൻ ശസ്ത്രക്രീയയ്ക്ക് വിധേയയാക്കിയെങ്കിലും കവിത മരിക്കുകയായിരുന്നു. ഇൻക്വിസ്റ്റ് നടപടികൾ തഹസിൽദാറുടെ സാന്നിധ്യത്തിൽ നടത്തണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയത്്.സിസേറിയൻ ആവശ്യമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കവിതയെ പത്തനംതിട്ടയിൽ നിന്നും മാറ്റുകയായിരുന്നു. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തുടർന്ന് പ്രസവാനന്തര ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ കഴിയവെ കവിതയ്ക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു. വിവരം ഡോക്ടർമാരെ അറിയിച്ചെങ്കിലും, മതിയായ പരിചരണം ലഭിച്ചില്ലെന്നാണ് ആരോപണത്തിൽ പറയുന്നു. എന്നാൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. കവിതയുടെ പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.