എമർജിംഗ് വൈക്കത്തുകാരും ചൈതന്യ ഐ ഹോസ്പിറ്റലും ചേർന്ന് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എമർജിംഗ് വൈക്കത്തുകാർ വാട്സ്ആപ് കൂട്ടായ്മയും തൃപ്പൂണിത്തുറ ചൈതന്യ ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പി.രാജ്കുമാർ ഉദ്ഘാടനം ചെയ്തു. എമർജിംഗ് ഗ്രൂപ്പ് ചീഫ് അഡ്മിൻ അഡ്വ.എ മനാഫ് സ്വാഗതം പറഞ്ഞു. സിഡിഎസ് ചെയർ പേഴ്സൻ സൽബി ശിവദാസ്‌,വൈക്കം മുനിസിപ്പൽ കൗണ്സിലർമാരായ അശോകൻ വെള്ള വേലി,സുശീല എം നായർ,ശ്രീജൻ കെ അനിൽ,ജി ശിവപ്രസാദ്,സഹർ സെമീർ എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം നഗരസഭ ഇരുപത്തി രണ്ടാം വാർഡ് കൗൺസിലർ ബി.രാജശേഖരൻ അധ്യക്ഷത വഹിച്ചു. കേരളത്തിൽ പ്രമാദമായ വിസ്മയ കേസിലെ പ്രതിക്കെതിരെ അന്വേഷണം നടത്തി പ്രതിക്ക് ശിക്ഷ വാങ്ങി നൽകിയ കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ആയി നിയമിതനായ പി രാജ്കുമാറിനെ ക്യാമ്പിൽ ആദരിച്ചു.