video
play-sharp-fill
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പ്രതി രക്ഷപെട്ട സംഭവം: മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; മാനസിക അസ്വാസ്ഥ്വം പ്രകടിപ്പിച്ച പ്രതിയ്ക്കായി അന്വേഷണം ഊർജിതം

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പ്രതി രക്ഷപെട്ട സംഭവം: മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; മാനസിക അസ്വാസ്ഥ്വം പ്രകടിപ്പിച്ച പ്രതിയ്ക്കായി അന്വേഷണം ഊർജിതം

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മാനസിക രോഗം അഭിനയിച്ച പ്രതി രക്ഷപെട്ട സംഭവത്തിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ചങ്ങനാശേരിയിൽ മോഷണക്കേസിൽ അറസ്റ്റിലായ ആലപ്പുഴ രാമങ്കരി ചിറയിൽ വീട്ടിൽ സണ്ണി (60) രക്ഷപെട്ട കേസിലാണ് മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തത്. എ.ആർക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർമാരായ ഹരിപ്രസാദ്, മനീഷ്, ജയകുമാർ എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തത്.

മോഷണക്കേസിൽ ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിഞ്ഞ ആലപ്പുഴ രാമങ്കരി ചിറയിൽ വീട്ടിൽ സണ്ണിയാണ് (60) രക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ എട്ടിന് മെഡിക്കൽകോളജ് പരിസരത്തു നിന്നാണ് പ്രതി രക്ഷപെട്ടത്. കഴിഞ്ഞ ഒൻപതു മാസമായി മാനസികാരോഗ്യവിഭാഗത്തിൽ ചികിത്സയിലയിരുന്നു സണ്ണി. ഞായറാഴ്ച രാവിലെ
ചായകുടിക്കുന്നതിനായി പുറത്തിറക്കിയ സണ്ണി ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ഓടിരക്ഷപെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണക്കേസിൽ പ്രതിയായ സണ്ണി പൊൻകുന്നം സബ് ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ മാനസികഅസ്വാസ്ഥ്യം പ്രകടിപ്പിച്ചു. ഇതേത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നാലാം വാർഡിൽ ചികിത്സയിൽകഴിയുകയായിരുന്നു. മാനസികഅസ്വാസ്ഥ്യമുള്ള രോഗിയാണെങ്കിലും അക്രമസ്വഭാവം കാട്ടാത്തതിനാൽ ഇയാളെ ബന്ധിച്ചിരുന്നില്ല.

ചായകുടിക്കുന്നതിനായി വാർഡിൽനിന്നും പൊലീസ് കസ്റ്റഡിയിൽ പുറത്തിറക്കിയ ഇയാൾ സമീപത്തെ കാട്ടിലേക്ക് ഓടിരക്ഷടുകയായിരുന്നു. തുടർന്ന് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് ജോസ്, എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.