അന്തിച്ചര്‍ച്ചയില്‍ സ്ത്രീസമത്വവും തുല്യനീതിയും; ചര്‍ച്ച കഴിയുമ്പോള്‍ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയക്കല്‍; മാതൃഭൂമി അവതാരകന്‍ വേണു ബാലകൃഷ്ണന് സസ്‌പെന്‍ഷന്‍

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരില്‍ മാതൃഭൂമി ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണന് സസ്പെന്‍ഷന്‍. സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാനേജ്മെന്റ് വേണുവിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. യുവ മാധ്യമ പ്രവര്‍ത്തക ചാനലിന്റെ വനിതാ സെല്‍ വഴിയാണ് മാധ്യമ പ്രവര്‍ത്തകനെതിരെ പരാതി നല്‍കിയത്.

വേണു മോശമായി പെരുമാറിയപ്പോള്‍ മാധ്യമ പ്രവര്‍ത്തക കായികമായി പ്രതികരിച്ചുവെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് വേണു യുവതിക്ക് സന്ദേശം അയച്ചത്. നേരത്തെ ഒരു മേക്കപ്പ് വുമണ്‍ അടക്കം ഇയാള്‍ക്കെതിരെ പരാതി പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ മാനേജ്മെന്റുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വേണു ബാലകൃഷ്ണനും ജേഷ്ഠന്‍ ഉണ്ണി ബാലകൃഷ്ണനും മാതൃഭൂമിയില്‍ നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രൈം ഡിബേറ്റ് എന്ന പരിപാടിയുമായി വേണു ബാലകൃഷ്ണന്‍ വീണ്ടും മാതൃഭൂമിയിലെത്തുന്നത്.