മാധ്യമപ്രവർത്തകനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ സംഭവം: ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു; നടപടി പൊലീസ് റിപ്പോർട്ടിനെ തുടർന്ന്; ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ സർവേ ഡയറക്ടറും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്ത് സർക്കാർ ഉത്തരവിറക്കിയത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ അറസ്റ്റിലായ ശ്രീറാം ജുഡീഷ്യൽ കസ്റ്റഡിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ശ്രീറാമിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ, അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ശ്രീറാമിനെതിരെ പൊലീസ് നരഹത്യാക്കുറ്റം ചുമത്തിയത്.
അതിനിടെ ശ്രീറാം വെങ്കട്ടരാമന്റെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന രാസപരിശോധനാ റിപ്പോർട്ട് പൊലീസിന് കൈമാറി. കെമിക്കൽ എക്സാമിനേഷൻ ലാബിൽ നടത്തിയ രക്തപരിശോധനയുടെ ഫലം തിങ്കളാഴ്ച ഉച്ചയ്ക്കാണ്് പൊലീസിനു കൈമാറിയത്.
വണ്ടിയോടിച്ചിരുന്ന ശ്രീറാം മദ്യലഹരിയിൽ ആയിരുന്നെന്ന് വ്യക്തമായിട്ടും പൊലീസ് രക്തപരിശോധന നടത്തിയില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. അപകടം നടന്ന് പത്തു മണിക്കൂറോളം കഴിഞ്ഞ ശേഷമാണ് ശ്രീറാമിന്റെ രക്തം പരിശോധനയ്ക്കെടുത്തത്. സമയം വൈകുന്തോറും മദ്യത്തിന്റെ അംശം പരിശോധനയിൽ കണ്ടെത്തുന്നതിനുള്ള സാധ്യത മങ്ങുമെന്ന് മെഡിക്കൽ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. സ്വകാര്യ ആ്ശുപത്രിയിൽ ചികിത്സ തേടിയ ശ്രീറാം മദ്യത്തിന്റെ അംശം കണ്ടുപിടിക്കാതിരിക്കുന്നതിന് മരുന്നു കഴിക്കാനിടയുണ്ടെന്നും ചിലർ പറഞ്ഞിരുന്നു. ഇതു ശരിവയ്ക്കുന്ന വിധത്തിലാണ് രക്തപരിശോധനാ ഫലം പുറത്തുവന്നിരിക്കുന്നത്.
അപകട സമയത്ത് ശ്രീറാം മദ്യലഹരിയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥരും ഇക്കാര്യം മാധ്യമങ്ങളോടു വ്യക്തമാക്കിയതാണ്. എന്നാൽ പരിശോധനാ ഫലത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനാവാത്ത സാഹചര്യത്തിൽ ശ്രീറാമിനെതിരെ ചുമത്തിയ നരഹത്യാ കുറ്റം നിലനിൽക്കുമോയെന്ന സംശയം ഉയർന്നിട്ടുണ്ട്.
സംഭവത്തിൽ റിമാന്റിലായ സർവെ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് മെഡിക്കൽ ബോർഡിന്റെ വിശദീകരണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ട്രോമ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ് ശ്രീറാം. മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ശ്രീറാം വെങ്കിട്ടരാമന് ലഭ്യമാക്കാൻനടപടി എടുക്കുമെന്നാണ് വിവരം.
അതേസമയം, ശ്രീറാമിന് കാര്യമായ ബാഹ്യപരിക്കുകൾ ഇല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. ആന്തരിക പരിക്കുകൾ ഉണ്ടോ എന്ന് അറിയാൻ സ്‌കാനിംഗ് അടക്കമുള്ള പരിശോധനകളുടെ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് മെഡിക്കൽ ബോർഡ് പറയുന്നു. അടുത്ത മെഡിക്കൽ ബോർഡ് യോഗം ചേരും വരെ ഐസിയുവിൽ തുടരുമെന്നാണ് റിപ്പോർട്ട്.
72 മണിക്കൂർ ശ്രീറാം വെങ്കിട്ടരാമനെ നിരീക്ഷണത്തിൽ വയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിലപാടെന്നും വിവരമുണ്ട്. ഡയാലിസിസ് വിധേയനായതായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും നിലവിൽ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ ബോർഡ് വ്യക്തമാക്കുന്നു.
ഇതിനിടെ ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി.

Related
Third Eye News Live
0