ടോണി വെമ്പള്ളി മാധ്യമ പുരസ്കാരം ബി.സുനിൽകുമാറിനും അനിൽ കുറിച്ചിത്താനത്തിനും സമ്മാനിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഏറ്റുമാനൂർ: ടോണി വെമ്പള്ളി മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച ലേഖകനുള്ള പുരസ്കാരം മാധ്യമം ലേഖകൻ ബി. സുനിൽകുമാറിനും മികച്ച കാമറാമാനുള്ള പുരസ്കാരം സ്റ്റാർവിഷൻ ചാനൽ കാമറാമാൻ അനിൽ കുറിച്ചിത്താനത്തിനുമാണ് നൽകിയത്.

സ്റ്റാർവിഷൻ ചാനലിന്റെ സീനിയർ ക്യാമറാമാനായിരുന്ന അന്തരിച്ച ടോണി വെമ്പള്ളിയുടെ സ്മരണ നിലനിർത്തുന്നതിനു വേണ്ടി കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ഏറ്റുമാനൂർ യൂണിറ്റും സ്റ്റാർവിഷൻ ചാനലും ചേർന്ന് ഏർപ്പെടുത്തിയതാണ് പുരസ്കാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ താരാ ഓഡിറ്റോറിയത്തിൽ നടന്ന ടോണി വെമ്പള്ളി അനുസ്മരണ സമ്മേളനത്തിൽ വച്ചാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. അഡ്വ. സുരേഷ് കുറുപ്പ് എം.എൽ.എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ബിശ്വാസ് പുരസ്കാരങ്ങൾ സമ്മാനിച്ചു.

ഏറ്റുമാനൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് ബീന ബിനു, ഏറ്റുമാനൂർ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ജയശ്രീ ഗോപിക്കുട്ടൻ, കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന സമിതിയംഗം ഷൈജു തെക്കുംചേരി, ജില്ലാ പ്രസിഡന്റ് പി.ബി. തമ്പി, സെക്രട്ടറി പി. ഷൺമുഖൻ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജു കുടിലിൽ, യൂണിറ്റ് സെക്രട്ടറി പി. എസ്.രാധാകൃഷ്ണൻ ഇഞ്ചക്കാട്ട് എന്നിവർ പ്രസംഗിച്ചു.