
അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കും..!! ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ല; ഇന്ത്യാഗേറ്റിൽ നിരാഹാര സമരം ആരംഭിക്കും; നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങൾ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ എറിയുമെന്ന് ഗുസ്തി താരങ്ങൾ. ഹരിദ്വാറിൽ വൈകീട്ട് ആറിന് മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് ബംജ്രംഗ് പൂനിയ അറിയിച്ചു.
ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ല. ഈ മെഡലുകൾ തങ്ങളുടെ ജീവനും ആത്മാവുമാണ്. തങ്ങളെ സംബന്ധിച്ച് മെഡലുകൾ ഗംഗയെപ്പോലെ പരിശുദ്ധമാണ്. എന്നാൽ ഇപ്പോൾ മെഡലുകൾക്ക് വിലയില്ലാതായിയെന്ന് താരങ്ങൾ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യാഗേറ്റിൽ നിരാഹാര സമരം ആരംഭിക്കുമെന്നും ഗുസ്തി താരങ്ങൾ അറിയിച്ചു. ഇന്നലെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദി ദില്ലി പൊലീസ് പൂർണ്ണമായും പൊളിച്ചുമാറ്റിയിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും പിന്മാറില്ലെന്നും, സമരം ശക്തമാക്കുമെന്നുമാണ് താരങ്ങൾ അറിയിച്ചിട്ടുള്ളത്.
Third Eye News Live
0
Tags :