
സ്വന്തം ലേഖകൻ
ക്വലാലംപൂർ : ഇറച്ചി അരിയുന്ന യന്ത്രത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം . മലേഷ്യയിലെ മലാക്ക സംസ്ഥാനത്ത് ഇറച്ചി അരിയുന്ന യന്ത്രത്തിൽ വീണ് നേപ്പാൾ സ്വദേശിയായ യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത് .
47 കാരനായ തൊഴിലാളി മസ്ജിദ് താനയ്ക്കടുത്തുള്ള ഇറച്ചി സംസ്‌കരണ ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് മലാക്ക അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥൻ സുൽഖൈറാണി റാംലി അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് മൂന്ന് തൊഴിലാളികളുമായി അറ്റകുറ്റപ്പണി നടത്തിവരുമ്പോൾ പെട്ടെന്നു യന്ത്രം ഓണാക്കുകയായിരുന്നു. ഇതോടെ യുവാവ് യന്ത്രത്തിൽ കുടുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇയാളുടെ മൃതദേഹം മെഷീനിൽ നിന്ന് പുറത്തെടുക്കാൻ അധികൃതർ 30 മിനിറ്റോളം എടുത്തു. ഇക്കാര്യത്തിൽ അന്വേഷണം നടത്തിവരികയാണെന്നും സുൽഖൈരാനി പറഞ്ഞു.