
സ്വന്തം ലേഖിക
കൊച്ചി: പഴകിയ മാംസം വിറ്റു വന്നിരുന്ന കട ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയ്ക്ക് പിന്നാലെ അടപ്പിച്ചു.
നെട്ടൂരില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു വന്നിരുന്ന സലാം എന്ന ആലുവ സ്വദേശിയുടെ മാംസവില്‍പ്പന ശാലയാണ് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം അടച്ചു പൂട്ടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ നിന്നും പഴകിയ ബീഫും പിടിച്ചെടുത്തു. പഴകി ദുര്‍ഗന്ധം വമിക്കുന്ന മാംസം നല്‍കിയതായി പൊലീസ് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു നടപടി.
ഇരുമ്പ് ഷീറ്റ് കൊണ്ട് മറച്ചുണ്ടാക്കിയ കടയിലായിരുന്നു മാംസ വില്‍പ്പന നടത്തി വന്നിരുന്നത്. ഇവിടെ നിന്നും ബീഫ് വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിലെത്തിയപ്പോഴാണ് ദുര്‍ഗന്ധം വമിക്കുന്നതായി കണ്ടെത്തിയത്. ഇതിന് പിന്നാലെ കടയിലെത്തി പരാതി ഉന്നയിച്ചപ്പോള്‍ മാംസം മാറ്റി നല്‍കാമെന്ന് കടക്കാരന്‍ അറിയിച്ചു.
തുടര്‍ന്ന് ആരോഗ്യ വിഭാഗത്തില്‍ പരാതി നല്‍കുകയായിരുന്നു.
കോര്‍പ്പറേഷനിലെ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കടയില്‍ നിന്ന് പഴകിയ മാംസം പിടികൂടി. പിടികൂടിയ എട്ട് കിലോ മാംസം കുഴിച്ചിടുകയും കട പൂട്ടിക്കുകയും ചെയ്തു.
എന്നാല്‍ ഇതിനോടകം തന്നെ നിരവധി പേര്‍ കടയില്‍ നിന്നും ഇറച്ചി വാങ്ങി മടങ്ങിയിരുന്നു. ഏകദേശം 13 കിലോ ഇറച്ചി ഇവിടെ നിന്നും വിറ്റുപോയതായാണ് വിവരം.
ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ ഇവിടെ നിന്നും വാങ്ങിയ ഇറച്ചി ഉപയോഗിക്കരുതെന്ന് കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



