play-sharp-fill
തമിഴ്‌നാട്ടിലെ കാലിച്ചന്തയിലെ മാർക്കറ്റുകൾ അടച്ചു: കേരളത്തിലേയ്‌ക്കെത്തുന്ന ബീഫും കുറഞ്ഞു; ബീഫ് വ്യാപാരികൾ വൻ പ്രതിസന്ധിയിൽ; നടപടി ആവശ്യപ്പെട്ട് മീറ്റ് ഇൻഡ്‌സ്ട്രീസ് വെൽഫെയർ അസോസിയേഷൻ

തമിഴ്‌നാട്ടിലെ കാലിച്ചന്തയിലെ മാർക്കറ്റുകൾ അടച്ചു: കേരളത്തിലേയ്‌ക്കെത്തുന്ന ബീഫും കുറഞ്ഞു; ബീഫ് വ്യാപാരികൾ വൻ പ്രതിസന്ധിയിൽ; നടപടി ആവശ്യപ്പെട്ട് മീറ്റ് ഇൻഡ്‌സ്ട്രീസ് വെൽഫെയർ അസോസിയേഷൻ

തേർഡ് ഐ ബ്യൂറോ

കോട്ടയം: തമിഴ്‌നാട്ടിലെ കാലിമാർക്കറ്റുകൾ കൊറോണയെ തുടർന്നു അടച്ചതോടെ കേരളത്തിലേയ്ക്കുള്ള ബീഫ് വരവിൽ വൻ ഇടിവ്. ഇതോടെ ബീഫ് മാർക്കറ്റുകളിൽ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. ആവശ്യത്തിന് ഇറച്ചി ലഭിക്കാതെ വന്നതോടെ വ്യാപാരികളും പ്രതിസന്ധിയിലാണ്.

കോവിഡ് 19 നെ തുടർന്ന് ലോക് ഡൗൺ നിലവിൽ വന്നതിനാലാണ് തമിഴ്‌നാട്ടിലെ കാലിച്ചന്തകൾ പ്രവർത്തിക്കാതായത്. പ്രധാനമായും ആന്ത്ര, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കാലി മാർക്കറ്റുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇവിടെ നിന്നും കാലികൾ വന്നങ്കിലേ കേരളത്തിൽ മാംസാവശ്യത്തിനുകാലികൾ തികയൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വന്നതോടെ ഈ മാർക്കറ്റുകൾ എല്ലാം അടച്ചിരിക്കുകയാണ്. ഇപ്പോൾ തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ വീടുകളിൽ തോറും കയറി വാങ്ങുന്ന കാലികളാണ് ആശ്രയം. പലപ്പഴും ഈ സാഹചര്യം തമിഴ്‌നാട്ടിലേ പോലീസും ചൂഷണം ചെയ്യുകയാണ്.

ഇതെല്ലാം കാലികളുടെ വില വർദ്ധനവിനിടയാകുന്നു കൂടാതെ 1000 രൂപയ്ക്ക മേൽവില ലഭിച്ചിരുന്ന തുകൽ ആർക്കും വേണ്ട. തുകൽ ഫാക്ടറികൾ ലോക് ഡൗണിനേ തുടർന്ന് അടഞ്ഞുകിടക്കുന്നു. മീൻ ലഭ്യത കുറഞ്ഞതിനാലും ബീഫിന് പ്രിയമേറി.

മേൽ സാഹചര്യത്തിൽ കാലികൾ കിട്ടാതെയായി. കിട്ടുന്ന വയ്ക്ക് അമിത വിലയും. തെക്കൻ കേരളത്തിൽ ഒരു കിലോ ബീഫിനു 400 രൂപാ വരെ വിലയായ്.എന്നാലും കാലികൾ ലഭ്യമല്ലത്തതിനാൽ വ്യാപാരം നിർത്തണ്ട സാഹചര്യമാണ്.

ആയതിനാൽ സർക്കാർ ഇടപെട്ട് അയൽ സംസ്ഥാനങ്ങളിൽനിന്നും കാലികൾ കേരളത്തിലെത്തിക്കവാൻ വേണ്ട നടപടി സർക്കാർ ഭാഗത്തു നിന്നുണ്ടാകണമെന്ന് മീറ്റ് ഇൻഡസ്ട്രീസ് വെൽഫയർ അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോ ജോസഫിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ സെക്രട്ടറി റോയ് മാത്യു നാഗമറ്റത്തിൽ, കോട്ടയം ജില്ലാ സെക്രട്ടറി രാജു, സംസ്ഥാന സെക്രട്ടറി റോയ് തോമസ് തിരുവല്ല എന്നിവർ സംയുക്ത പ്രസ്താവനയിൽ ഗവൺമന്റിനോട് ആവശ്യപെട്ടു.