പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് 300 രൂപയുടേയും, യു.പി.വിഭാഗം കുട്ടികള്‍ക്ക് 500 രൂപയുടേയും ഭക്ഷ്യ കൂപ്പണുകൾ ; പദ്ധതി ഈ അദ്ധ്യയന വർഷം മുതൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഈ അധ്യയന വര്‍ഷം മുതല്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് 300 രൂപയുടേയും, യു.പി.വിഭാഗം കുട്ടികള്‍ക്ക് 500 രൂപയുടേയും ഭക്ഷ്യ കൂപ്പണുകൾ സ്കൂളുകളില്‍ വിതരണം ചെയ്യും. ഭക്ഷ്യ കിറ്റുകൾക്ക് പകരമാണ് ഭക്ഷ്യ കൂപ്പണുകൾ നൽകുന്നത്. സ്കൂളുകള്‍ പൂര്‍ണമായി തുറന്നു പ്രവര്‍ത്തിക്കുന്നത് വരെയാണ് ഭക്ഷ്യ കിറ്റുകള്‍ക്ക് പകരം ഭക്ഷ്യ കൂപ്പണുകള്‍ നല്‍കുന്നത്.
പ്രൈമറി വിഭാഗത്തിലെ കുട്ടികള്‍ക്ക് 300 രൂപയുടേയും, യു.പി.വിഭാഗത്തിലെ കുട്ടികള്‍ക്ക് 500 രൂപയുടേയും കൂപ്പണുകളാണ് നല്‍കുന്നത്. കൂപ്പണുകള്‍ ഉപയോഗിച്ച് സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡ് സര്‍വൈവല്‍ കിറ്റുകളുടെ തയാറാക്കലും വിതരണവും സപ്ലൈകോ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ കൂപ്പണ്‍ നല്‍കാന്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :
കോവിഡ് പ്രതിസന്ധി ഭക്ഷ്യക്ഷാമം സൃഷ്ടിക്കാതിരിക്കാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വിവിധ ഭക്ഷ്യ വിതരണ പദ്ധതികളും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി. അതിന്‍്റെ ഭാഗമായി കോവിഡ് കാലത്ത് പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ഇനിയുള്ള മാസങ്ങളിലും തുടരും. ഈ അധ്യയന വര്‍ഷം സ്കൂളുകള്‍ പൂര്‍ണ്ണമായി തുറന്നു പ്രവര്‍ത്തിക്കുന്നതു വരെ ഭക്ഷ്യകിറ്റുകള്‍ക്ക് പകരം ഭക്ഷ്യ കൂപ്പണുകള്‍ ആയിരിക്കും നല്‍കുന്നത്. കോവിഡ്-19 സര്‍വൈവല്‍ കിറ്റുകളുടെ തയ്യാറാക്കലും വിതരണവും സപ്ലൈകോ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ കൂപ്പണ്‍ നല്‍കാന്‍ തീരുമാനിച്ചത്. പ്രൈമറി വിഭാഗത്തിലെ കുട്ടികള്‍ക്ക് 300 രൂപയുടേയും, യു.പി.വിഭാഗത്തിലെ കുട്ടികള്‍ക്ക് 500 രൂപയുടേയും കൂപ്പണുകളാണ് നല്‍കുന്നത്. കൂപ്പണുകള്‍ ഉപയോഗിച്ച് സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാവുന്നതാണ്.