ആരോഗ്യകരമായ ശരീരം എന്തു കഴിക്കുന്നു എന്നതിനെ മാത്രം ആശ്രയിച്ചല്ല മറിച്ച് എപ്പോഴൊക്കെയാണ് കഴിക്കുന്നത് എന്നതുകൂടി കണക്കിലെടുത്താണ് ; ഭക്ഷണം എപ്പോഴും വൈകിക്കഴിക്കുന്നവരാണോ? എങ്കില്‍ ഹൃദ്രോ​ഗ സാധ്യതയും കൂടുതലായിരിക്കുമെന്ന് പഠനങ്ങൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഒരുദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ഊർജസ്വലമായ ഒരു ദിനം ആംരഭിക്കുന്നതിൽ പ്രാതലിന്റെ പങ്കുവലുതാണ്. പക്ഷേ ഇതൊക്കെ അറിയാമെങ്കിലും പ്രാതലിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യുന്നവർ ഏറെയാണ്. തിരക്കിട്ട ഓട്ടത്തിനിടയിൽ പ്രാതൽ പേരിനുകഴിച്ചെന്നു വരുത്തുന്നവരും സമയം വൈകിക്കഴിക്കുന്നവരുമൊക്കെ ഏറെയാണ്. എന്നാൽ പ്രാതൽ കഴിക്കുന്നത് എത്രത്തോളം വൈകിക്കുന്നോ അത്രത്തോളം ഹൃദയാരോഗ്യവും മോശമാകുമെന്നാണ് പുതിയൊരു പഠനത്തിൽ പറയുന്നത്.

ആരോഗ്യകരമായ ശരീരം എന്തു കഴിക്കുന്നു എന്നതിനെ മാത്രം ആശ്രയിച്ചല്ല മറിച്ച് എപ്പോഴൊക്കെയാണ് കഴിക്കുന്നത് എന്നതുകൂടി കണക്കിലെടുത്താണെന്നു പറയുകയാണ് ഗവേഷകർ. ഭക്ഷണം കഴിക്കുന്നതിന്റെ സമയത്തിന് ഉറക്കത്തേയും ഉണർന്നിരിക്കലിനേയും സ്വാധീനിക്കാനുള്ള ശേഷിയുണ്ടെന്നും അതുവഴി ആരോ​ഗ്യത്തെയാകെ ബാധിക്കുമെന്നും ​ഗവേഷകർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസത്തിൽ വൈകി ഭക്ഷണം കഴിക്കുന്നവരില്‍ കലോറി എരിയുന്നതിന്റെ വേ​ഗം കുറവാണെന്നും കൊഴുപ്പടിയാനുള്ള സാധ്യത കൂടുതലാണെന്നും നേരത്തേ നടത്തിയ ചില പഠനങ്ങളിൽ പുറത്തുവന്നിരുന്നു. ന്യൂട്രിനെറ്റ് സാന്റെ സ്റ്റഡി എന്ന പേരിൽ പുറത്തിറക്കിയ പഠനത്തെ ആസ്പദമാക്കിയാണ് യൂറോപ്പിലെ ഒരുകൂട്ടം ​ഗവേഷകർ വിലയിരുത്തൽ നടത്തിയത്. ഫ്രാൻസിലെ 175,000 പേരുടെ പോഷകാഹാരനിലയും ആരോ​ഗ്യവും വിലയിരുത്തി 2009-ലാണ് പ്രസ്തുത പഠനം നടത്തിയത്. തുടർന്ന് നടത്തിയ ​ഗവേഷണത്തിലാണ് പ്രാതൽ വൈകിക്കുന്നവരിൽ ഹൃദ്രോ​ഗസാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്.

ഒരു വ്യക്തി പ്രാതൽ കഴിക്കുന്നത് ഏഴുമണിക്കും മറ്റൊരാൾ രാവിലെ പത്തുമണിക്കുമാണെങ്കിൽ രണ്ടാമത്തെ വ്യക്തിക്ക് ഹൃദ്രോ​ഗസാധ്യത പതിനെട്ടുശതമാനം കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. സമാനമായി അത്താഴം കഴിക്കുന്നത് വൈകിക്കുന്നവരിൽ ഇതേസാഹചര്യമാണ്. രാത്രി ഒമ്പതുമണിക്കുശേഷം ​ആ ദിവസത്തെ അവസാനഭക്ഷണം കഴിക്കുന്നവരിൽ ഹൃദ്രോ​ഗസാധ്യതയും പക്ഷാഘാതസാധ്യതയും 28ശതമാനം കൂടുതലാണെന്നും ​ഗവേഷകർ വ്യക്തമാക്കി.