മീ ടു: കേന്ദ്ര മന്ത്രി എം ജെ അക്ബർ രാജിവെച്ചു

മീ ടു: കേന്ദ്ര മന്ത്രി എം ജെ അക്ബർ രാജിവെച്ചു

സ്വന്തം ലേഖകൻ

ന്യൂഡെൽഹി: മീ ടുവിൽ കുടുങ്ങി കേന്ദ്രമന്ത്രി എം ജെ അക്ബർ രാജിവെച്ചു. വനിതാ മാധ്യമ പ്രവർത്തകരാണ് അദ്ദേഹത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. എന്നാൽ ആരോപണം നിഷേധിച്ച അക്ബർ നേരത്തെ രാജിവെക്കാൻ വിസമ്മതിച്ചിരുന്നു. ഒടുവിൽ ഏറെ സമ്മർദ്ദങ്ങൾക്ക് ശേഷമാണ് ബുധനാഴ്ച വൈകുന്നേരം 4.45 ഓടെ അദ്ദേഹം രാജിവെച്ചത്. മാധ്യമ പ്രവർത്തകനായിരുന്ന സമയത്ത് അദ്ദേഹം തന്നെ കാണാൻ എത്തുന്ന മാധ്യമ പ്രവർത്തകരായ പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുവെന്ന ആരോപണം മീ ടുവിലൂടെ മാല രമണി എന്ന മാധ്യമ പ്രവർത്തകയാണ ആദ്യം ഉന്നയിച്ചത്. പിന്നീട് മറ്റു വനിതാ മാധ്യമ പ്രവർത്തകരും അത് ഏറ്റു പിടിക്കുകയായിരുന്നു.