അധ്യാപകനില്‍ നിന്ന് ലൈംഗികാതിക്രമം; വിവരം പുറം ലോകത്തെ അറിയിക്കാൻ ക്യാമ്പയിനുമായി ആലുവ യുസി കോളേജിലെ വിദ്യാർത്ഥികൾ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: അധ്യാപകരില്‍ നിന്ന് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെകുറിച്ച് പുറം ലോകത്തെ അറിയിക്കാന്‍ ക്യാമ്പയിനുമായി കോളേജ് വിദ്യാര്‍ഥിനികള്‍. ആലുവ യു.സി കോളേജ് ക്യാമ്പസിലെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളുമടങ്ങുന്ന കൂട്ടായ്മയാണ് മീടൂ മാതൃകയിലുള്ള സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ വഴി ഇക്കാര്യം സമൂഹമധ്യത്തിലെത്തിക്കുന്നത്.

‘പാപിച്ച’ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അധ്യാപകരില്‍ നിന്ന് ചൂഷണം നേരിട്ട വിദ്യാര്‍ഥിനികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ചത്. കോളേജിന്‍റെ ഇന്‍റലക്ച്വല്‍ മുഖമായ, പകല്‍മാന്യനായ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുള്ള അധ്യാപകനാണ് ഇത്തരത്തില്‍ മോശമായി ഇടപെടുന്നതെന്ന് വിദ്യാര്‍ഥിനികള്‍ വീഡിയോയിലൂടെ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങള്‍ക്ക് പല സന്ദര്‍ഭങ്ങളിലായി നേരിടേണ്ടി വന്ന സമാന അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ടെന്നും, തുറന്നു പറയാന്‍ എല്ലാവരും തയ്യാറാകണമെന്നും ‘പാപിച്ച’യിലൂടെ ഈ കൂട്ടായ്മ ആവശ്യപ്പെട്ടു.

‘കോളേജ് ക്യാന്‍റീനില്‍ വെച്ച് അധ്യാപകനില്‍ നിന്ന് നേരിട്ട ലൈംഗിക അതിക്രമം ചോദ്യം ചെയ്തു, അപ്പോള്‍ മറുപടിയായി അയാള്‍ പറഞ്ഞത് സ്വാതന്ത്ര്യമുണ്ടെന്ന് കരുതിയാണ് ചെയ്തത്, ആ രീതിയില്‍ എടുക്കുമെന്ന് കരുതിയില്ല, എന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി