
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും എംഡിഎംഎയുമായി പിടിയിൽ. മണ്ണാംമൂല സ്വദേശി കാർത്തികിനെയാണ് (27) അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്ന് വിൽപനക്കായി കൊണ്ടുവന്ന 2.58 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.
പ്രദേശത്തെ മയക്കുമരുന്ന് റാക്കറ്റിലെ പ്രമുഖനാണ് കാർത്തിക്കെന്നും ചെറുപ്പക്കാരും വിദ്യാർഥികളും ഇയാളുടെ ഇരകളാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ. ഷിബുവിന്റെ നേതൃത്വത്തിൽ പേരൂർക്കട മണ്ണാമൂല ഭാഗത്തുനിന്ന് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്.
പ്രിവന്റീവ് ഓഫിസർ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സുരേഷ് ബാബു, ബിജു, രതീഷ് മോഹൻ, വിനേഷ് കൃഷ്ണ, അക്ഷയ് സുരേഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ ഗീതകുമാരി, ഡ്രൈവർ അനിൽകുമാർ എന്നിവര്‍ അറസ്റ്റിനും പരിശോധനയിലും പങ്കെടുത്തു.