സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട പോലീസ് പരിശോധന; 38.91 ഗ്രാം എംഡിഎംഎയുമായി കോട്ടയം കൈപ്പുഴ സ്വദേശി ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം: സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവിനെ ഗാന്ധിനഗർ പോലീസ് പിടികൂടി. കോട്ടയം കൈപ്പുഴ പിള്ളക്കവല സ്വദേശി ഷൈൻ ഷാജി (26) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 38.91 ​ഗ്രം എംഡിഎംഎ പോലീസ് കണ്ടെടുത്തു.

video
play-sharp-fill

സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ പ്രത്യേക നിർദേശാനുസരണമായിരുന്നു പരിശോധന. നിരോധിത മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ കൈവശം വച്ച് വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.

ഗാന്ധിനഗർ എസ്.എച്ച്.ഓ. ശ്രീജിത്ത് ടിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ. അനുരാജ് എം.എച്ച്., എ.എസ്.ഐ. നവീൻ എസ് മോനി, എസ്.സി.പി.ഓമാരായ രഞ്ജിത്ത് ടി.എസ്., സജിത്ത് എസ്, പ്രതീഷ് കെ സി.പി.ഓമാരായ രാജീവ് എം.എസ്., ശ്രീജിത്ത് പി.എസ്., അനൂപ് പി.റ്റി., ശ്രീനിഷ് തങ്കപ്പൻ, വിഷ്ണുപ്രിയൻ, അയ്യപ്പദാസ്, ലിബിൻ മാത്യു എന്നിവരുൾപ്പെട്ട അന്വേഷണം സംഘം അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group