ഓച്ചിറയില്‍ 17.05 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍;പിടിയിലായത് കോട്ടയം സ്വദേശി

Spread the love

 

കൊല്ലം: ഓച്ചിറയില്‍ 17.05 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കോട്ടയം കുലശേഖരമംഗലം തൗഫീഖ് മൻസ്സിലില്‍ അനൂപിനാണ് അറസ്റ്റിലായത്

video
play-sharp-fill

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഓച്ചിറ പോലീസും കരുനാഗപ്പള്ളി സബ്ഡിവിഷൻ ഡാൻസാഫ് ടീമും ചേർന്ന് ചങ്ങൻകുളങ്ങരയിലുള്ള വാടക വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.

ഇയാള്‍ ധരിച്ചിരുന്ന പാന്‍റിന്‍റെ പോക്കറ്റിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്.വില്‍പ്പനയ്ക്കായി ബെംഗളൂരുവില്‍ നിന്നും എത്തിച്ചതാണന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംഡിഎംഎ അളക്കാൻ ഉപയോഗിക്കുന്ന ത്രാസും, എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഉപകരണമായ ഹുക്കയും കണ്ടെത്തി.

സ്കൂള്‍,കോളജ് കുട്ടികള്‍ക്ക് വില്പനയ്ക്കായാണ് രാസലഹരി എത്തിച്ചതെന്ന് സംശയിക്കുന്നതായി ഡാൻസഫ് ടീം അംഗങ്ങള്‍ പറഞ്ഞു.

ബംഗളൂരുവില്‍ എവിടെനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും തുടരന്വേഷണത്തിലൂടെ കണ്ടുപിടിക്കുമെന്ന് ഓച്ചിറ എസ്‌എച്ച്‌ഒ അറിയിച്ചു.