
കോട്ടയം:പെട്രോളിംഗ് നടത്തുന്നതിനിടെ എംഡിഎംയു മായി യുവാവ് പോലീസിന്റെ പിടിയിൽ.
മുട്ടമ്പലം കിരൺ മനോജ് (24) കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
രാത്രി എസ്.ഐ പ്രവീൺ പ്രശ്കാശിന്റെ നേതൃത്വത്തിൽ പെട്രോളിംഗ് നടത്തുന്നതിനിടെ പ്രതി മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എംഡിഎംഎ ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ പരിശോധന നടത്തി.
വീടിന്റെ മുകളിലത്തെ നിലയിൽ കിരണിന്റെ കിടപ്പുമുറിയിലെ ഭിത്തി അലമാരയിൽ നിന്നും 11.35ഗ്രാം
എംഡിഎം ഇനത്തിൽപ്പെട്ട നിരോധിത മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വില്പനയ്ക്കും തന്റെ ഉപയോഗത്തിനുമായി സൂക്ഷിച്ചിരിക്കുന്നതാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.ഈസ്റ്റ് എസ്.ഐ പ്രവീൺ പ്രകാശ്,വനിത എസ്.ഐ പ്രീതി ജി, എസ്.ഐ (ജി )മനോജ് കുമാർ കെ എസ്, എസ്.സപിഒ മാരായ
രമേശൻ ചെട്ടിയാർ, കഹാർ, സിപിഓ ഡി വി ആർ അഭിലാഷ് മുരളി എന്നിവർ അടങ്ങുന്ന അന്വേഷണസംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.