
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ 5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിലായി. കൂവപ്പള്ളി സ്വദേശിയായ മെറിൻ ജയിംസിനെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും (ഡാൻസാഫ്) പ്രാദേശിക പോലീസും ചേർന്ന് പിടികൂടിയത്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച അതീവ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.



