
തിരുവനന്തപുരം: വ്യാജരേഖ ചമച്ച് 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍.
തിരുമല സ്വദേശി അനുരാജ്(36) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. വ്യാജരേഖകള്‍ നല്കി എസ്ബിഐ ആല്‍ത്തറ ശാഖയില്‍ നിന്നാണ് അനുരാജ് പണം തട്ടിയത്.
പ്രതിയുടെ കാറില്‍ നിന്ന് ലഹരി മരുന്നായ എംഡിഎംഎയും കണ്ടെടുത്തു. സീറ്റിനടിയിലെ രഹസ്യഅറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. ലഹരി മരുന്ന് കടത്തിയതിനും പ്രതിക്കെതിരെ കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസിപി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.



