ഭാര്യയെയും സുഹൃത്തിനെയും കുടുക്കാൻ കാറിൽ എം.ഡി.എം.എ വയ്ക്കാൻ കിരണിനോട് നിർദ്ദേശിച്ചത് ശ്രീകുമാർ; തുടർന്ന് പൊലീസിൽ വിവരം വിളിച്ചു പറഞ്ഞു; അന്വേഷണത്തിൽ യാഥാർത്ഥ പ്രതി കുടുങ്ങിയതിങ്ങനെ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ : ഭാര്യയെയും സുഹൃത്തിനെയും കുടുക്കാൻ ഭർത്താവ് നൽകിയ ക്വട്ടേഷൻ ഒടുവിൽ തിരിച്ചടിച്ചു. യുവതിയെയും സുഹൃത്തിനയെും കുടുക്കാൻ ഭർത്താവിന്റെ നിർദ്ദേശ പ്രകാരം മയക്കുമരുന്ന് ഒളിപ്പിച്ച് വച്ചതിന് ബാസ്റ്റിൻതുരുത്ത് സ്വദേശി കിരണിനെ (34)​ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റു ചെയ്തു.

മാർച്ച് 18നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഗൾഫിലുള്ള ഭർത്താവ് ശ്രീകുമാറാണ് ഭാര്യയെയും സുഹൃത്തിനെയും കുടുക്കാൻ കാറിൽ എം.ഡി.എം.എ വയ്ക്കാൻ കിരണിനോട് നിർദ്ദേശിച്ചത്. ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം യുവതിയും സുഹൃത്തും സഞ്ചരിച്ച കാറിൽ കിരൺ എം.ഡി.എം.എ പാക്കറ്റ് വയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കാറിന്റെ ചിത്രങ്ങൾ ശ്രീകുമാറിന് കിരൺ അയച്ചു കൊടുക്കുകയും ചെയ്തു. ശ്രീകുമാർ തന്റെ സുഹൃത്ത് വഴി വിവരം പൊലീസിന് കൈമാറുകയായിരുന്നു.

എന്നാൽ പൊലീ്സ് നടത്തിയ അന്വേഷണത്തിൽ യഥാർത്ഥ കഥ വെളിപ്പെടുകയായിരുന്നു. ഇതോടെയാണ് ഇന്ന് രാവിലെ പ്രതി കിരണിനെ കസ്റ്റഡിയിലെടുത്തത്. ഗൾഫിലുള്ള ശ്രീകുമാറിനെതിരെയും നടപടിയുണ്ടാകും.