
വയനാട്: വയനാട്ടിൽ എംഡിഎംഎ യുമായി രണ്ട് യുവാക്കൾ പിടിയിൽ. മലപ്പുറം സ്വദേശികളായ അഖിൽ, സലാഹുദ്ദീൻ എന്നിവരാണ് ആയത്. 50 ലക്ഷം രൂപയോളം വില വരുന്ന 380 ഗ്രാം എംഡിഎംഎയാണ് എക്സൈസ് പിടിച്ചെടുത്തത്.
തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയായിരുന്നു യുവാക്കളിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്നെന്ന് യുവാക്കൾ മൊഴി നൽകി.