എംഡിഎംഎ വേട്ട; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 93 ഗ്രാം എംഡിഎംഎ പിടികൂടി; മുക്കം സ്വദേശി ഷര്‍ഹാന്‍ കെ കെയാണ് പോലീസിന്റെ പിടിയിലായത്

Spread the love

 

സ്വന്തം ലേഖിക

വയനാട്: മുത്തങ്ങയില്‍ വന്‍ എംഡിഎംഎ വേട്ട. എക്‌സൈസ് ചെക്‌പോസ്റ്റില്‍ 93 ഗ്രാം എംഡിഎംഎ പിടികൂടി. മുക്കം സ്വദേശി ഷര്‍ഹാന്‍ കെ കെ എന്നയാളാണ് എംഡിഎംഎ കടത്തിയത്.

അടിവസ്ത്രത്തില്‍ ഒളിപ്പിച്ചായിരുന്നു ഇയാൾ എംഡിഎംഎ കടത്താൻ ശ്രമിച്ചത്. ബംഗളൂരുവില്‍ നിന്ന് മുക്കത്തേക്കാണ് ലഹരി കൊണ്ടുവന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. രാത്രി എഴ് മണിയോടെയെത്തിയ കെഎസ്‌ആര്‍ടിസി ബസ്സിലായിരുന്നു പ്രതി ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലില്‍ എംഡിഎംഎ കണ്ടെത്തിയത്. ഈ അടുത്ത കാലത്ത് മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടിക്കുന്ന വന്‍ എംഡിഎംഎ വേട്ടയാണിത്.