play-sharp-fill
ടാറ്റുവിന്റെ മറവിൽ എംഡിഎംഎ  വില്പന; ടാറ്റൂ ആർട്ടിസ്റ്റുകളായ മൂന്ന് പേർ കോട്ടയം മെഡിക്കൽ കോളേജിന് സമീപം  എക്സൈസിന്റെ  പിടിയിലായി

ടാറ്റുവിന്റെ മറവിൽ എംഡിഎംഎ വില്പന; ടാറ്റൂ ആർട്ടിസ്റ്റുകളായ മൂന്ന് പേർ കോട്ടയം മെഡിക്കൽ കോളേജിന് സമീപം എക്സൈസിന്റെ പിടിയിലായി

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ കോളേജ് പരിസരത്തും കോട്ടയം ടൗണിലും അതിമാരക ലഹരി മരുന്ന് വിൽക്കുന്ന കണ്ണികളിലെ പ്രധാനികളായ ആർപ്പൂക്കര സ്വദേശി ബാദുഷ കെ നസീർ സഹോദരൻ റിഫാദ് കെ നസീർ ഇവരുടെ സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ കോട്ടയം മണർകാട് സ്വദേശി ഗോപു കെ ജി (28) എന്നിവരെ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

അടി പിടി , ക്വട്ടേഷൻ , മയക്ക്മരുന്ന് കേസുകളിലെ സ്ഥിരം പ്രതിയായ ഗോപു എറണാകുളത്ത് നിന്നും എംഡിഎംഎ പായ്ക്കറ്റുകളുമായി കോട്ടയത്തിന് വരുന്നതിനിടയിൽ ആണ് എക്സൈസുകാർ സാഹസികമായി പിടികൂടിയത്. ഇയാളുടെ അടിവസ്ത്രത്തിൽ വില്പനയ്ക്കായി ചെറു പായ്ക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലാണ് പായ്ക്കറ്റുകൾ സൂക്ഷിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾ ഏറ്റുമാനൂരിൽ ജ്യൂസ് പാർലറും കോഫി ഷോപ്പും നടത്തിവരുകയായിരുന്നു. പിന്നീട് ബാംഗ്ലൂരിൽ നിന്നും തുണികൾ നാട്ടിലെത്തിച്ച് വില്പന നടത്തി വന്നു. മയക്ക്മരുന്ന് വ്യാപാരത്തിലൂടെ കൂടുതൽ പണം ഉണ്ടാക്കാം എന്ന് മനസ്സിലാക്കി പ്രതികൾ യുവതി യുവാക്കൾക്ക് എംഡിഎംഎ വില്പന നടത്തുകയായിരുന്നു. ഇവരിൽ നിന്നും ജീൻസും ടീ ഷർട്ടും വാങ്ങിയ പല യുവതി യുവാക്കളെയും ഇവർ വലയിലാക്കി.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു റെയ്ഡിൽ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത് നന്ത്യാട്ട് പ്രിവന്റീവ് ഓഫീസർമാരായ കെ ആർ ബിനോദ്, അനു വി ഗോപിനാഥ് , രാജേഷ് എസ്, നൗഷാദ് എം , അനിൽ കെ കെ സിവിൽ എക്സൈസ് ഓഫീസർമാരായ നിഫി ജേക്കബ്, വിനോദ് കുമാർ വി, അനീഷ് രാജ് കെ ആർ, സുരേഷ് എന്ന് , നിമേഷ് എന്, പ്രശോഭ്
വനിത സിവിൽ എക്സൈസ് ഓഫീസർ വിജയ രശ്മി എക്സൈസ് ഡ്രൈവർ അനിൽ കെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്