ബസ് ഇറങ്ങി ബാഗുകളുമായി യുവാക്കൾ, സംശയം തോന്നിയ പോലീസ് കയ്യോടെ പൊക്കി; കഴക്കൂട്ടത്ത് എംഡിഎംഎയും കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

Spread the love

തിരുവനന്തപുരം: കഴക്കൂട്ടത്ത് എംഡിഎംഎയും കഞ്ചാവുമായി മൂന്നു പേർ പിടിയിൽ. ബംഗ്ളൂരുവിൽ നിന്നും കടത്തിക്കൊണ്ടു വന്ന 100 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവുമാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്.

video
play-sharp-fill

പൂജപ്പുര സ്വദേശി അർജ്ജുൻ മേലാരന്നൂർ സ്വദേശി വിമൽ രാജ്, ആര്യനാട് സ്വദേശി ഫക്തർ ഫുൽ മുഹമ്മിൻ എന്നിവരാണ് പിടിയിലായത്.

ഇന്ന് രാവിലെ തിരുവനന്തപുരത്തേയ്ക്ക് വന്ന ബംഗളുരു-തിരുവനന്തപുരം ദീർഘദൂര ബസിലാണ് ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴക്കൂട്ടത്ത് ബസ് ഇറങ്ങി ബാഗുകളുമായി നടക്കവെ സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയപ്പോഴാണ് സംഘത്തിനെ പിടികൂടിയത്.

ഇവരുടെ ബാഗുകളിൽ നിന്ന് 100 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും 15000 രൂപയും കണ്ടെടുത്തു. കഴക്കൂട്ടം പോലീസ് കേസെടുത്തു.