play-sharp-fill
റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട; ഡാൻസാഫും ടൗൺ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വിൽപ്പന നടത്താൻ കൊണ്ടുവന്ന അരക്കിലോയോളം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ

റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട; ഡാൻസാഫും ടൗൺ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വിൽപ്പന നടത്താൻ കൊണ്ടുവന്ന അരക്കിലോയോളം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.

രാവിലെ ഡൽഹിയിൽ നിന്നെത്തിയ നേത്രാവതി എക്സ്പ്രസിലെ രണ്ട് യാത്രക്കാരിൽ നിന്ന് അരക്കിലോയോളം വരുന്ന എംഡിഎംഎ പിടികൂടി.

കരുവട്ടൂർ സ്വദേശി അബ്ദുൾ റസാഖ്, നരിക്കുനി സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരാണ് എംഡിഎംഎ കടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡാൻസാഫും ടൗൺ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്.

ബാലുശ്ശേരി ഭാഗത്ത് വിൽപ്പന നടത്താനാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നൽകി.