പോലിസിനെ കണ്ട് കയ്യിലിരുന്ന എംഡിഎംഎ വിഴുങ്ങി; വൈദ്യ പരിശോധനയിലൂടെ 11.260 ഗ്രാം കണ്ടെടുത്തു; യുവാവ് അറസ്റ്റില്‍

Spread the love

കരുനാഗപ്പള്ളി: പോലിസിനെ കണ്ട് കൈവശം വച്ചിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് അറസ്റ്റില്‍.

video
play-sharp-fill

കുലശേഖരപുരം ആദിനാട് വടക്ക് മദീന മന്‍സിലില്‍ എ.സക്കീറാണു (32) എംഡിഎംഎ വിഴുങ്ങിയത്.
പോലിസിനെ കണ്ട സക്കീര്‍ എംഡിഎംഎ വിഴുങ്ങിയെങ്കിലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു ജില്ലാ ആശുപത്രിയില്‍ എത്തിച്ചു നടത്തിയ വിശദ പരിശോധനയില്‍ വിഴുങ്ങിയ എംഡിഎംഎ കണ്ടെടുത്തു.

സക്കീര്‍ ബെംഗളൂരുവില്‍ നിന്നും കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വില്‍പനയ്ക്കായി എത്തിച്ചതായിരുന്നു എംഡിഎംഎ എന്ന് പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്ന് 11.260 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. ജില്ലാ ആശുപത്രിയില്‍ നിന്ന് ഇയാളെ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌ഐമാരായ കണ്ണന്‍, രഞ്ജു, സായിസേനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും, കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ അനൂപിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ആഷിക്, ജയേഷ്, സിപിഒമാരായ രഞ്ജിത്ത്, ശ്രീനാഥ് തുടങ്ങിയവരും ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.