
കോഴിക്കോട്: സ്‌കൂള്‍ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികള്‍ പിടിയില്‍.
കോഴിക്കോട് നടുവട്ടം സ്വദേശി മഠത്തില്‍ പറമ്പ് എന്‍.പി.ഹൗസില്‍ മഹറൂഫ് (33്), കൊളത്തറ സ്വദേശി കോട്ടക്കുളങ്ങര വീട്ടില്‍ മുഹമ്മദ് ഷഹീര്‍ (27) എന്നിവരാണ് പിടിയിലായത്.
ബേപ്പൂര്‍ ബി.സി റോഡില്‍ വെച്ചാണ് 33.45 ഗ്രാം എംഡിഎംഎ യുമായി ഇവർ പിടിയിലായത്. ബെംഗളൂരുവില്‍ നിന്നും ട്രെയിന്‍ മാര്‍ഗം മയക്കുമരുന്നുമായി റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേയ്ക്ക് പോകുന്ന വഴി പ്രതികള്‍ പിടിയിലാകുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധം മനസ്സിലാക്കിയ ഡാന്‍സാഫ് ഇരുവരെയും കുറച്ച് നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു. ബെംഗളൂരുവില്‍ നിന്നും, ഗോവയില്‍ നിന്നും എംഡിഎംഎ മൊത്തമായി വാങ്ങി കോഴിക്കോട് എത്തിച്ച് ഫറോക്ക്, ബേപ്പൂര്‍, മാറാട്, മലപ്പുറം, കൊണ്ടോട്ടി ഭാഗങ്ങളിലെ അന്യസംസ്ഥാന തൊളിലാളികള്‍ ഉള്‍പ്പെടെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും, യുവജനങ്ങള്‍ക്കിടയിലും വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണിയാള്‍.